പയ്യോളി മണ്ഡലം കോൺഗ്രസ്സ് ( എസ് ) എൻ.സി.പി.യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം

news image
May 13, 2022, 11:43 pm IST payyolionline.in

പയ്യോളി: പയ്യോളി മണ്ഡലത്തിലെ കോൺഗ്രസ്സ് – എസ് പ്രവർത്തകരും നേതാക്കളും കോൺഗ്രസ്സ് – എസ് ൽ നിന്നും രാജിവെച്ച് എൻ.സി.പി.യിൽ ചേരാനും കമ്മിറ്റി പിരിച്ചു വിടാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു.ജില്ലാ പ്രസിഡന്റ് ന്റെ പേരിൽ സഹകരണ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയതിൻ്റെ പേരിൽ പോലീസ് കേസ് എടുക്കുകയും നിരവധി ഗുരുതരമായ ആരോപണങ്ങൾക്ക് വിധേയനായ ജില്ലാ സെക്രട്ടറിയെ സംരക്ഷിക്കുകയും ചെയ്യുന്ന സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടിൽ പ്രതിഷേധിച്ചാണ് നേതാക്കളും പ്രവർത്തകരും കോൺഗ്രസ്സ് – എസ് ൽ നിന്നും രാജിവെച്ച് എൻ.സി .പി .യിലേക്ക് ലയിക്കാൻ തീരുമാനം എടുത്തത്.യോഗത്തിൽ കോൺഗ്രസ്സ് – എസ്. മണ്ഡലം പ്രസിഡന്റ് എസ്.വി.റഹ്മത്തുള്ള അധ്യക്ഷത വഹിച്ചു കൊയിലാണ്ടി ബ്ലോക്ക് പ്രസിഡന്റ് എ.വി.ബാലകൃഷ്ണൻ , പി. വി .വിജയൻ ,പി.വി . അശോകൻ , പി.വി.സജിത്ത് ., മൂഴിക്കൽ ചന്ദ്രൻ .ചെറിയാവി രാജൻ, കെ..പി. പ്രകാശൻ ,പി വി . നകുലൻ ,ടി.കെ. കുമാരൻ തുടങ്ങിവർ സംസാരിച്ചു.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe