പയ്യോളി മഹാവിഷ്ണുക്ഷേത്രോത്സവം കൊടിയേറി

news image
Jan 14, 2022, 10:43 am IST payyolionline.in

പയ്യോളി:   മഹാവിഷ്ണു ക്ഷേത്രത്തിലെ വൈകുണ്ഠഏകാദശി മഹോത്സവത്തിന് കൊടിയേറി.  ജനുവരി 13ന് വൈകീട്ട് 7 മണിക്ക് ക്ഷേത്രാചാര്യൻ പറവൂർ കെ.എസ്സ് രാകേഷ് തന്ത്രികൾ കൊടിയേറ്റ കർമ്മം നിര്‍വഹിച്ചു.

 

 

ദിവസവും കാലത്ത് ഗണപതി ഹോമം, ശ്രീഭൂതബലി എഴുന്നള്ളത്ത് എന്നിവയും ജനുവരി 16ന് വൈകീട്ട് ഇളനീർ വരവുകൾ,  19 ന് രാത്രി ഗജവീരൻ്റെയും വാദ്യമേളങ്ങളുടെ അകമ്പടിയോടെ പള്ളിവേട്ട, 20 ന് കാലത്ത് തുലാഭാരം, രാത്രി 7 മണിക്ക് പയ്യോളി ബീച്ചിൽ തിരുആറാട്ട്, ഗജവീരൻ്റെയും വാദ്യമേളങ്ങളോടുകൂടിയ താലപ്പൊലിയോടെ തിരുച്ചെഴുന്നള്ളിപ്പ്,  8 മണിക്ക് വലിയ കുരുതി തർപ്പണം എന്നിവയും നടക്കും. കൊടിയിറക്കൽ  വെടിക്കെട്ട്  മംഗള പൂജയോടുകൂടി ഉത്സവത്തിന് സമാപനം.

 

 

 

 

 

 

 

 

 

 

 

 

 

 

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe