പയ്യോളി: അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് പയ്യോളി മുൻസിഫ് – മജിസ്ട്രേറ്റ് കോടതിയിൽ യോഗ ദിനം ആചരിച്ചു. യോഗാചാര്യൻ സുസ്മിത് പേരാമ്പ്ര യോഗ ബോധവത്കരണ ക്ലാസ് അവതരിപ്പിച്ചു.
പരിപാടിയിൽ മുൻസിഫ് – മജിസ്ട്രേറ്റ് കെ. മിഥുൻ റോയ്, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വക്കറ്റ് പി.പി.ഹാഷിക്, ജൂനിയർ സൂപ്രണ്ട് കെ.കെ.നാരായണൻ, കെ.ഗണേശൻ, അഡ്വക്കറ്റ് ക്ലാർക്ക് അസോസിയേഷൻ പ്രസിഡണ്ട് ഒ.ടി.മുരളീദാസ് എന്നിവർ പ്രസംഗിച്ചു.