പയ്യോളി സിസി കുഞ്ഞിരാമൻ ഫൌണ്ടേഷൻ ഉദ്ഘാടനം എം വി ശ്രേയാംസ്കുമാർ നിർവഹിച്ചു

news image
Sep 19, 2022, 2:05 pm GMT+0000 payyolionline.in

പയ്യോളി: സി സി കുഞ്ഞിരാമൻ ഫൌണ്ടേഷൻ ഉദ്ഘാടനം എൽ ജെ ഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്കുമാർ നിർവഹിച്ചു. ഫൌണ്ടേഷൻ ചെയർമാൻ രാമചന്ദ്രൻ കുയ്യണ്ടി അധ്യക്ഷത വഹിച്ചു. സാഹിത്യകാരി കെ പി സുധീര മുഖ്യ പ്രഭാഷണം നടത്തി. പയ്യോളി മുൻസിപ്പൽ ചെയർമാൻ വടക്കയിൽ ഷഫീഖ് മുഖ്യാതിഥിയായി എം കെ പ്രേമൻ അനുസ്മരണപ്രഭാഷണം നടത്തി.

ഫൌണ്ടേഷൻ സെക്രട്ടറി കെ.പി ഗിരീഷ്കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ ടി. ചന്തുമാസ്റ്റർ, പുനത്തിൽ ഗോപാലൻ മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, കെ.പി രമേശൻമാസ്റ്റർ, പി.ടി രാഘവൻ എന്നിവർ ആശംസ അർപ്പിച്ചു. ഫൌണ്ടേഷൻ ഖജാൻജി പി.ടി രമേശൻ നന്ദി പ്രകാശിപ്പിച്ചു.
തുടർന്ന് കലാപരിപാടികളും നടന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe