ദാഹമകറ്റാൻ പയ്യോളി സർവീസ് ബാങ്ക് ‘തണ്ണീർ പന്തൽ’ തുടങ്ങി

news image
Apr 2, 2024, 8:53 am GMT+0000 payyolionline.in

പയ്യോളി : കൊടും വേനലിൽ പൊതുജനങ്ങൾക്ക് ദാഹജലം നൽകുന്നതിന്റെ ഭാഗമായി പയ്യോളി സർവ്വീസ് സഹകരണ ബാങ്ക് സഹകരണ തണ്ണീർ പന്തൽ ആരംഭിച്ചു. സമൂഹത്തിന്റെ എല്ലാ മേഖലകളിലും മാതൃകാപരമായ പ്രവർത്തനം നടത്തുന്ന സഹകരണ മേഖലയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ബാങ്ക് കോമ്പൗണ്ടിൽ തുടങ്ങിയ സഹകരണ തണ്ണീർ പന്തൽ ബാങ്ക് പ്രസിഡന്റ്  എം വി കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്  പി വി രാമചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഓഡിറ്റർ  ഷാജി ജോൺ, ഡയറക്ടർമാരായ കെ വി ചന്ദ്രൻ, ഷാഹുൽഹമീദ്, ചന്ദ്രൻ കണ്ടോത്ത്, വിനീത, രജിത കൃഷ്ണദാസ് എന്നിവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി ജയദേവൻ എം പി സ്വാഗതവും അസി: സെക്രട്ടറി ബാബു എം വി നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe