പയ്യോളി ഹൈസ്കൂളിന്റെ പുതിയകെട്ടിടം സെപ്റ്റംബർ 14ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും

news image
Sep 6, 2021, 7:14 pm IST

പയ്യോളി: കേരള സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ 3 കോടി രൂപ ചെലവിൽ നിർമ്മിച്ച പയ്യോളി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ കെട്ടിടം സപ്തംമ്പർ 14ന് 12.30 ന്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.15 ക്ലാസ് റൂമുകളിലേക്ക് ബിരിയാണി ഫെസ്റ്റിലൂടെ സമാഹരിച്ച ഫർണിച്ചറുകൾ ചടങ്ങിൽ സമർപ്പിക്കും. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം പയ്യോളി മുൻസിപ്പൽ ചെയർമാൻ ഷഫീഖ് വടക്കയിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കെ.പ്രദീപൻ സ്വാഗതം പറഞ്ഞു. ഹെഡ് മാസ്റ്റർ കെ.എൻ.ബിനോയ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

 

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.കെ. ശ്രീനിവാസൻ, മെമ്പർമാരായ ഷക്കീല കെ.പി, ബിനു കാരോളി, കെ.സജിത്, അജ്മൽ മാടായി, സുബൈർ പി.ടി, സി. ഹനീഫ മാസ്റ്റർ, മടത്തിൽ അബ്ദുൽറഹ്മാൻ, ടി. ഖാലിദ്, രവീന്ദ്രൻ, കെ. രുഗ്മാംഗദൻ മാസ്റ്റർ, ടി.കെ.  കെ.കെ.ദിവാകരൻ, രാജീവൻ സി എന്നിവർ സംസാരിച്ചു. കെ.വി പ്രേമചന്ദ്രൻ നന്ദി പറഞ്ഞു. സംഘാടക സമിതി ഭാരവാഹികളായ ജമീല സമദ് (ചെയർ പേഴ്സൺ), ബിജു കളത്തിൽ (ജനറൽ കൺവീനർ), എം.കെ. ശ്രീനിവാസൻ, ബിനു കാരോളി, കെ.പ്രദീപൻ മാസ്റ്റർ, സി. ഹനീഫ മാസ്റ്റർ (വൈ.ചെയർമാൻ), കെ.സജിത് മാസ്റ്റർ, പി ധന്യ, കെ.പി ഗിരീഷ് കുമാർ, സി.രാജീവൻ മാസ്റ്റർ (കൺവീനർ മാർ ), കെ.എൻ.ബിനോയ് കുമാർ (ട്രഷറർ).

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe