പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പുതിയ കെട്ടിടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

news image
Sep 14, 2021, 8:12 pm IST

പയ്യോളി :  ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പുതിയ ബഹുനില കെട്ടിടം ചൊവ്വാഴ്ച വൈകീട്ട് മൂന്നരക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനായി നടന്ന പരിപാടിയിൽ മന്ത്രിമാരായ വി.ശിവൻകുട്ടി, കെ.എൻ.ബാലഗോപാൽ എന്നിവർ പങ്കെടുത്തു. ഓഫ് ലൈനിൽ സ്കൂളിൽ നടന്ന ഉദ്ഘാടന പരിപാടിയും, പി.ടി.എ. സമാഹരിച്ച 15 ക്ലാസ് മുറികളിലേക്കുള്ള ഫർണ്ണിച്ചറുകളുടെ സമർപ്പണവും കാനത്തിൽ ജമീല എം.എൽ.എ നിർവ്വഹിച്ചു.

മുൻ എം.എൽ.എ. കെ.ദാസൻ്റെ ശ്രമഫലമായി സംസ്ഥാന സർക്കാറിൻ്റെ കിഫ്ബി വഴിയുള്ള ഫണ്ടുപയോഗിച്ചാണ് മൂന്ന് കോടി രൂപ ചെലവിൽ താഴെത്തെ നിലയടക്കം നാല് നിലയുള്ള കെട്ടിടം പണികഴിപ്പിച്ചിരിക്കുന്നത്. അത്യാധുനിക രീതിയിലുള്ള 15 ഡിജിറ്റൽ ക്ലാസ് മുറികളാണ് മൂന്ന് നിലകളിലായി ഒരുക്കിയിരിക്കുന്നത്. 19 മാസം കൊണ്ട് യു .എൽ .സി .സി .എസാണ് കെട്ടിടത്തിൻ്റെ കരാർ ഏറ്റെടുത്ത് പൂർത്തീകരിച്ചത്.  ഇതോടപ്പം പി.ടി.എ. മുൻകൈയ്യെടുത്ത് ജനകീയ വിഭവ സമാഹരണം വഴി ബിരിയാണി ചാലഞ്ചിലൂടെയും, പി.ടി .എക്ക് ലഭിച്ച സംസ്ഥാന അവാർഡ് തുകയും ചേർത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് കൊണ്ടാണ് ക്ലാസ് മുറികളിലേക്കുള്ള ആധുനിക സംവിധാനങ്ങളുള്ള ഫർണ്ണിച്ചറുകൾ ഒരുക്കിയത്. പരിപാടിയിൽ തിക്കോടി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് ജമീല സമദ്, എം.പി. ശിവാനന്ദൻ, എം.കെ. ശ്രീനിവാസൻ , എം. ശെൽവമണി, ബിജു കളത്തിൽ, കെ.സജിത്, കെ. പ്രദീപൻ തുടങ്ങിയവർ സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe