പയ്യോളി ഹൈസ്കൂൾ ലൈബ്രറിക്ക് ജനകീയ മുഖം; 2500 വീടുകളിൽ പുസ്തക പയറ്റ് ഒരുക്കും

news image
Nov 25, 2021, 9:25 pm IST payyolionline.in

പയ്യോളി : സംസ്ഥാനത്തെ ഏറ്റവും വലിയെ ലൈബ്രറി ഒരുക്കുന്നതിന്റെ ഭാഗമായി പയ്യോളി ഹൈസ്കൂളിൽ ധനുസ് 2021 പദ്ധതിക്ക് തുടക്കം കുറിച്ചു. നിലവിൽ 5000 പുസ്തകങ്ങളുള്ള ലൈബ്രറിയിൽ 15000 പുസ്തകങ്ങൾ ലഭ്യമാകുന്ന തിന്നായി വിവിധ പരിപാടികൾക്ക് രൂപം കൊടുത്തിട്ടുള്ളതായും 2500 വീടുകളിൽ പുസ്തക പയറ്റ് സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

അറിവിന്റെ ഉന്നത തലങ്ങൾ എത്തിപ്പിടിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന സഹായക ഗ്രന്ഥങ്ങൾ ഉൾപ്പെടുന്ന പുസ്തകങ്ങളും വായന മുറിയും ആധുനിക സാങ്കേതിക സൗകര്യങ്ങളുമടങ്ങിയ അതി വിശാലമായ ഒരു ലൈബ്രറിയാണ് ജനുവരി 1 ന് നാടിന് സമർപ്പിക്കുന്നത്.

ഡിസംബർ 16 മുതൽ21 വരെ അന്താരാഷ്ട്രാ പുസ്തകോൽസവം പയ്യോളി ഹൈസ്കൂളിൽ നടക്കും. ഡിസംബർ 20 മുതൽ 27 വരെ സെമിനാറുകൾ, സിമ്പോസിയങ്ങൾ, പ്രാദേശിക അടിസ്ഥാനത്തിൽ സ്മരണ ബ്ലോക്കുകൾ എന്നിവ സംഘടിപ്പിക്കുന്ന  തോടപ്പം പരിപാടിയുടെ പ്രചരണത്തിന്നായി ഡിസംബർ 9 ന് കുട്ടികളുടെ വിളംബര ജാഥയും നടക്കും. തിക്കോടി പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ്, പി.ടി.എ പ്രസിഡന്റ് ബിജു കളത്തിൽ, എച്ച്.എം കെ . എൻ ബിനോയ് കുമാർ , വാർഡ് മെമ്പർ ബിനു കാരോളി , പബ്ലിസിറ്റി ചെയർമാൻസബീഷ് കുന്നങ്ങോത്ത് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe