പയ്യോളി ഹൈസ്കൂളിന് സമീപം അടിപ്പാത ആവശ്യം; മന്ത്രിയ്ക്ക് പിടിഎ യുടെ നിവേദനം

news image
Jun 7, 2022, 10:21 pm IST payyolionline.in

തിക്കോടി : 37 ഭിന്നശേഷി വിദ്യാർത്ഥികൾ ഉൾപ്പടെ മൂവായിരത്തിലധികം കുട്ടികൾ പഠിക്കുന്ന പയ്യോളി ഗവ: ഹയർ സെക്കണ്ടറി സ്കൂളിന് സമീപം ദേശീയ പാതയിൽ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട്  തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലിന് പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പി ടി എ നിവേദനം നൽകി.

പി ടി എ പ്രസിഡണ്ട് ബിജു കളത്തിൽ, എച്ച്എം കെ.എൻ.ബിനോയ്കുമാർ എന്നിവരാണ് നിവേദനം നൽകിയത്. തിക്കോടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജമീല സമദിന്റെ സാന്നിദ്ധ്യത്തിലായിരുന്നു നിവേദനം സമർപ്പിച്ചത്. അടിയന്തര ഇടപെടൽ നടത്താമെന്ന് മന്ത്രി അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe