പരീക്ഷക്ക് പഠിക്കണമെങ്കിൽ ടൊവിനോയുടെ കമന്റ് വേണം! ഇൻസ്റ്റഗ്രാമിൽ പുതിയ ട്രെന്‍ഡ്, വിദ്യാർഥിക്ക് മറുപടിയുമായി നടൻ

news image
Feb 23, 2024, 9:40 am GMT+0000 payyolionline.in

 

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ ടൊവിനോ തോമസ്. സിനിമ വിശേഷം മാത്രമല്ല ആരാധകരുമായി സംവദിക്കാനും നടൻ സമൂഹമാധ്യമങ്ങളിൽ എത്താറുണ്ട്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ആരാധകന് ടൊവിനോ നൽകിയ കമന്റ് ആണ്.

പഠിക്കണമെങ്കിൽ ടൊവിനോ പറയണം എന്നാണ് ആരാധകൻ പറയുന്നത്. പോയിരുന്ന് പഠിക്ക് മോനോ എന്നായിരുന്നു ടൊവിനോയുടെ കമന്റ്. വിഡിയോ പോസ്റ്റ് ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് നടന്റെ പ്രതികരണം . താഹ ഹസൂന്‍ എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. ടൊവിനോക്ക് പിന്നാലെ സംവിധായകൻ അൽഫോൺസ് പുത്രനും കമന്റ് ചെയ്തിട്ടുണ്ട്.

ദിവസങ്ങൾക്ക് മുമ്പ് നടൻ വിജയ് ദേവരകൊണ്ടയോടും കമന്റ് അഭ്യർഥിച്ച് വിദ്യർഥികൾ എത്തിയിരുന്നു. വിജയ് ദേവരകൊണ്ട ഈ വിഡിയോക്ക് കമന്റ് ചെയ്താല്‍ മാത്രമേ തങ്ങൾ പരീക്ഷക്ക് പഠിക്കുകയുള്ളൂവെന്നായിരുന്നു ഉള്ളടക്കം. പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ നിങ്ങളെ കാണാൻ നേരിട്ട് എത്തുമെന്നായിരുന്നു വിജയ് യുടെ കമന്റ്. ഇതിന് പിന്നാലെയാണ് താരങ്ങളോട് കമന്റ് അഭ്യർഥിക്കുന്ന റീൽ വൈറലാവാൻ തുടങ്ങിയത്.

നവാഗതനായ ഡാര്‍വിന്‍ കുര്യാക്കോസ് സംവിധാനം ചെയ്ത അന്വേഷിപ്പിൻ കണ്ടെത്തും ആണ് ടൊവിനോയുടെ ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 9 ന് തിയറ്ററിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടിയിരുന്നു. . ടൊവിനോ തോമസിനെ കൂടാതെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe