23
Friday
Oct 2020
Home > ആര്യകല്‍പ

പരേതനായ ടി കെ കെ നമ്പ്യാരുടെ മകൻ എം. ടി. പ്രദീപ്കുമാർ അന്തരിച്ചു

Wednesday 14 OCTOBER 2020

മന്തരത്തൂർ:  പരേതനായ ടി കെ കെ നമ്പ്യാരുടെ മകൻ എം. ടി. പ്രദീപ്കുമാർ (റിട്ട സുപ്രണ്ട് എ ഇ ഒ ഓഫിസ് തോടന്നൂർ ) അന്തരിച്ചു. അമ്മ: ബേബിഅമ്മ ഭാര്യ: ശ്യാമള മക്കൾ: ഡോ : ദൃശ്യ, സൂര്യ കിരൺ മരുമകൻ ഡോ: ആനന്ദ് (തൃശൂർ മെഡിക്കൽ കോളേജ് ). സഹോദരങ്ങൾ: എം. ടി. മനോമോഹനൻ (റിട്ട. മന്തരത്തൂർ യു പി സ്കൂൾ ), എം ടി മുരളീധരൻ (വടകര റിട്ട  എല്‍ ഐ സി  എ ബി എം), ആശാലത (ചിങ്ങപുരം ഹയർ സെക്കന്ററി സ്കൂൾ ), ജയചന്ദ്രൻ (ദുബായ് )

പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി തിരയില്‍പ്പെട്ട് മരിച്ചു; അപകടം വൈകീട്ട് അഞ്ചിന്‍

Thursday 22 OCTOBER 2020

പയ്യോളി: പയ്യോളിയില്‍ കടലില്‍ കുളിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. പെരുമാൾപുരം കുണ്ടംപാത്തിക്ക് സമീപം താമസിക്കുന്ന ഓട്ടോ ഡ്രൈവറായ വലിയ പറമ്പത്ത് ദേവരാജിൻെറ മകൻ ആദിത്യരാജ്  (18) ആണ് മുങ്ങിമരിച്ചത്. പയ്യോളിയില്‍ ഇന്ന്  വൈകുന്നേരം അഞ്ചു മണിയോടെയാണ്  സംഭവം. കൂട്ടുകാര്‍ക്കൊപ്പം കുളിക്കുന്നതിനിടെ ഒരാള്‍ ആഴമുള്ള സ്ഥലത്ത് ആദിത്യരാജ് തിരയില്‍പെട്ട് കാണാതാവുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. നാട്ടുകാരും മത്സ്യബന്ധന തൊഴിലാളികളും നടത്തിയ തിരച്ചിലില്‍ അരമണിക്കൂര്‍ കഴിഞ്ഞ് കാണാതായ സ്ഥലത്ത് നിന്ന്‍ 200 മീറ്റര്‍ വടക്ക് മാറിയാണ് വിദ്യാര്‍ഥിയെ കണ്ടെത്തുന്നത്.

സ്ഥലത്തുണ്ടായിരുന്ന പയ്യോളി എസ്ഐ പി.പി. മനോഹരന്റെ നേതൃത്വത്തില്‍ ഉടന്‍ തന്നെ ആദിത്യനെ പോലീസ് വാഹനത്തില്‍ പയ്യോളിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വടകര ജില്ല ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അമ്മ: ഷിബില സഹോദരി: പാര്‍വണ. മൃതദേഹം വടകര ജില്ലാ ആശുപതി മോര്‍ച്ചറിയില്‍.  പയ്യോളി പോലീസ് സ്റ്റേഷന്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്നു അടച്ചത് കാരണം വടകര തീരദേശ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

error: Content is protected !!