23
Friday
Oct 2020
Home > ആര്യകല്‍പ

പരേതനായ തണ്ടോറ കണാരന്റെ ഭാര്യ കല്യാണി നിര്യാതയായി

Friday 09 OCTOBER 2020

പയ്യോളി :  പരേതനായ തണ്ടോറ കണാരന്റെ ഭാര്യ കല്യാണി (87) നിര്യാതയായി.
മക്കൾ: സദാനന്ദൻ, പരേതനായ ബലചന്ദ്രൻ (തലശ്ശേരി), ചന്ദ്രമതി (മയ്യന്നൂർ), രേണുക.

ജാമാതാക്കൾ: രജനി (പയ്യോളി), അംബുജം (മേമുണ്ട ), ഭാസക്കരൻ (മയ്യന്നൂർ) പരേതനായ
തണ്ടോറ ചന്ദ്രൻ (തിക്കോടി). സഹോദരങ്ങൾ: പരേതനായ കുമാരൻ തച്ചംകണ്ടി, ബാലൻ, പ്രഭാകരൻ,ഭാസ്ക്കരൻ, നാണി (കല്ലാച്ചി), ദേവി ( കന്നൂർ). സഞ്ചയനം തിങ്കളാഴ്ച

നവീകരിച്ച മാനാഞ്ചിറ സ്‌ക്വയര്‍ മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു‍

Friday 23 OCTOBER 2020

കോഴിക്കോട് : ഇത്തിരിനേരം സൊറപറയാന്‍ വീണ്ടും മാനാഞ്ചിറയുടെ മരത്തണലുകള്‍ ഒരുങ്ങി. ഉലാത്താന്‍ നടവഴികളും വെളിച്ചം വിതറാന്‍ കൂടുതല്‍ ദീപപ്രഭകളുമായി നവീകരിച്ചാണ് മാനാഞ്ചിറ തുറന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിനം 100 കര്‍മപരിപാടികളുടെ ഭാഗമായി നവീകരിച്ച മാനാഞ്ചിറ സ്‌ക്വയര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. ചടങ്ങുകള്‍ കാണാന്‍ മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ വലിയ സ്‌ക്രീനും ഒരുക്കിയിരുന്നു. സന്ദര്‍ശകര്‍ക്കായി തുറക്കുന്ന തീയതി പിന്നീടറിയിക്കും. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷനായി. മന്ത്രി എ കെ ശശീന്ദ്രന്‍ ഓണ്‍ലൈന്‍ സന്ദേശം നല്‍കി. വിനോദസഞ്ചാര വകുപ്പ് ഡയറക്ടര്‍ പി ബാലകിരണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ശിലാഫലകം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അനാച്ഛാദനംചെയ്തു. കലക്ടര്‍ എസ് സാംബശിവറാവു, കോര്‍പറേഷന്‍ സ്ഥിരം സമിതി ചെയര്‍മാന്മാരായ എം സി അനില്‍കുമാര്‍, പി സി രാജന്‍, കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി എന്നിവര്‍ സംസാരിച്ചു. എം കെ മുനീര്‍ എംഎല്‍എ സ്വാഗതവും ഡിടിപിസി സെക്രട്ടറി സി പി ബീന നന്ദിയും പറഞ്ഞു.

 

error: Content is protected !!