പള്ളിക്കരയില്‍ സിപിഎം പ്രവർത്തകന്റെ വീടിന് നേരേ കല്ലേറ്; പോലീസ് കേസെടുത്തു

news image
Jun 20, 2021, 1:00 pm IST

തിക്കോടി: സിപിഎം തിക്കോടി നോർത്ത് ലോക്കൽ കമ്മിറ്റി അംഗവും ഡി വൈ എഫ് ഐ ബ്ലോക്ക് കമ്മിറ്റി അംഗവുമായ പള്ളിക്കര കരുവാണ്ടി അനിൽകുമാറിന്റെ വീടിൻ്റെ ജനൽചില്ല് കല്ലെറിഞ്ഞ് തകർത്തതായി പരാതി. ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം.

വീട്ടു വരാന്തയിൽ നിൽക്കുകയായിരുന്ന അനിൽകുമാറിന് നേരെ കല്ലെറിയുകയായിരുന്നത്രെ. സംഭവുമായി ബന്ധപ്പെട്ട് അയൽവാസിയായ പുളിഞ്ഞോളിത്താഴ പ്രജിത്തിന്റെ പേരിൽ പോലീസ് കേസെടുത്തു. ഇക്കഴിഞ്ഞ ഒന്നാം തിയ്യതി അനില്‍കുമാറിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പ്രജിത്തിനെതിരെ നേരത്തെ കേസെടുത്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം നേടിയത് കഴിഞ്ഞദിവസമാണ്.

കാനത്തിൽ ജമീല എംഎല്‍എ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജമീല സമദ്, വൈസ് പ്രസിഡന്റ്‌ രാമചന്ദ്രൻ കുയ്യണ്ടി, സിപിഎം നേതാക്കളായ ടി ചന്തു, എം പി ഷിബു, പി ജനാർദനൻ, ബിജു കളത്തിൽ എന്നിവർ വീട് സന്ദർശിച്ചു. പയ്യോളി പോലീസ് ഇൻസ്‌പെക്ടർ എം. കൃഷ്ണൻ, എസ് ഐ. വി. ആർ. വിനീഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ഇന്ത്യന്‍ ശിക്ഷാ നിയമം 448, 427, 294(b), 506 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

 

 

 

 

 

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe