പള്ളിക്കുനി എംഎൽപി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടത്തി

news image
Mar 2, 2024, 5:01 pm GMT+0000 payyolionline.in

തുറയൂർ : പള്ളിക്കുനി എം.എൽ പി സ്കൂളിന്റെ 114-ാം വാർഷികാഘോഷവും പൂർവ്വ വിദ്യാർത്ഥി സംഗമവും വടകര ലോകസഭ എം.പി.  കെ മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ തുറയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരീഷ് മുഖ്യ അതിഥിയായി. വാർഡ് മെമ്പർ നൗഷാദ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പൂർവ്വ അധ്യാപകരേയും ,72 വയസിന് മുകളിൽ പ്രായമുള്ള പൂർവ്വ വിദ്യാർഥികളെയും ആദരിച്ചു. ചടങ്ങിന് ആശംസകൾ അർപ്പിച്ച് കൊണ്ട്  ജില്ലാ പഞ്ചായത്ത് മെമ്പർ ദുൽഖിഫിൽ വി.പി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി ബാലൻ, മാനേജർ പ്രതിനിധി ഷാജഹാൻ തായാട്ട്, പഞ്ചായത്ത് ഇബ്ലിമെന്റിംങ്ങ് ഓഫീസർ രാമദാസൻ മാസ്റ്റർ , പി.ടി.എ പ്രസിഡന്റ് വിനീത് സി.കെ ആർ.ബാലകൃഷ്ണൻ , ടി.പി.അബ്ദുൽ അസീസ് മാസ്റ്റർ, അർഷാദ് എ, മധു മാവുള്ളാട്ടിൽ, പി.ടി ശശി, ശ്രീനിവാസൻ കൊടക്കാട്ട്, കെ .ടി . ഹരീഷ്, ഇല്യാസ് പയറ്റു മണ്ണിൽ, എം.ടി അഷ്റഫ്, പി.ടി അബ്ദു റഹിമാൻ മാസ്റ്റർ, അബ്ദുള്ള . വി , വി.കെ അച്ചുതൻ , മദർ പി.ടി.എ ചെയർപേഴ്സൺ ഷരീഫ കെ.വി , മണിദാസ് പയ്യോളി, വിജീഷ് ഇ.വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

എച്ച് എം.ഇൻ ചാർജ് മാജിത കെ.കെ സ്വാഗതവും സ്വാഗത സംഘം ട്രഷറർ സി. വാഹിദ് മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് നഴ്സറി , സ്കൂൾ കുട്ടികളുടെ കലാവിരുന്ന് , സമീപ പ്രദേശങ്ങളിലെ അംഗനവാടി കുട്ടികളുടെ കലാപ്രകടനം, കുടുംബശ്രീ യൂണിറ്റുകളുടെ കലാപ്രകടനം, ആസിഫ് കാപ്പാട് , മണിദാസ് പയ്യോളി, മധുലാൽ കൊയിലാണ്ടി എന്നിവരുടെ നേതൃത്വത്തിലുളള മെഗാഷോ എന്നിവ സംഘടിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe