പശ്ചിമബംഗാളിൽ നാല് വയസ്സുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു

news image
Jun 12, 2024, 1:01 pm GMT+0000 payyolionline.in

പശ്ചിമ ബംഗാളിൽ നിന്നുള്ള നാല് വയസ്സുകാരിയ്ക്ക് എച്ച്9എൻ2 പക്ഷിപ്പനി വൈറസ് ബാധിച്ചതായി ലോകാരോഗ്യ സംഘടന സ്ഥിരീകരിച്ചു. കടുത്ത പനി, വയറുവേദന, ശ്വാസതടസ്സം എന്നിവ അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടി ഇപ്പോൾ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

കുട്ടി വീടിന് സമീപത്തെ പക്ഷി വളർത്തൽ കേന്ദ്രത്തിൽ പോയിരുന്നു. കുട്ടി കോഴിയുമായി സമ്പർക്കം പുലർത്തിയിരുന്നതായും കുട്ടിയുമായി അടുത്തിടപഴകിയ മറ്റാർക്കും രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ഇന്ത്യയിൽ ഇത് രണ്ടാമത്തെയാളിലാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. അഞ്ച് വർഷം മുമ്പ് 2019 ൽ ഒരാളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. വൈറസ് സാധാരണയായി നേരിയ രോഗത്തിലേക്ക് നയിക്കുമെങ്കിലും, വിവിധ പ്രദേശങ്ങളിൽ കോഴിയിറച്ചിയിൽ കാണപ്പെടുന്ന ഏറ്റവും വ്യാപകമായ ഏവിയൻ ഇൻഫ്ലുവൻസ വൈറസുകളിൽ ഒന്നാണ് H9N2 എന്നതിനാൽ മനുഷ്യർക്ക് ഇടയ്ക്കിടെയുള്ള കേസുകൾ ഇനിയും ഉണ്ടാകാമെന്ന് ലോകാരോ​ഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe