പാചക വാതക സിലിണ്ടറുകൾ അപകടകരമാം വിധം കടത്തുന്നു; കൊയിലാണ്ടിയിൽ സപ്ലൈ ഓഫീസർമാരുടെ മിന്നൽ പരിശോധന

news image
Jan 14, 2022, 9:15 pm IST payyolionline.in

കൊയിലാണ്ടി: പാചക വാതക സിലിണ്ടറുകൾ അശ്രദ്ധമായും അപകടകരമായും കടത്തുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറും ജീവനക്കാരും അടങ്ങുന്ന സംഘം ഇന്ന് കൊയിലാണ്ടി, ബാലുശ്ശേരി, നടുവണ്ണൂർ എന്നിവിടങ്ങളിൽ പാചകവാതക സിലിണ്ടറുകളുമായി പോവുന്ന വാഹനങ്ങൾ പരിശോധന നടത്തി.

അപകടകരമാം വിധത്തിൽ ഗുഡ്സ് ഓട്ടോയിൽ കൊണ്ട് പോയ ഗ്യാസ് സിലിണ്ടർ താലൂക്ക് സപ്ലൈ ഓഫീസർ ടി സി സജീവൻ്റെ നേതൃത്യത്തിൽ കസ്റ്റഡിയിലെടുക്കുന്നു

 

പരിശോധനയിൽ അനുവദനിയമായ എണ്ണത്തിലും കൂടുതലും അപകടകരമായ രീതിയിലും സിലിണ്ടറുകൾ വഹിച്ച് പോവുന്ന വാഹനങ്ങൾ കണ്ടെത്തി . കൊയിലാണ്ടി തെങ്ങിൽ ഗ്യാസ് ഏജൻസിക്ക് സമീപം റോഡിൽ സിലിണ്ടറുകൾതെറിച്ച് വിഴാൻ സാദ്ധ്യതയുള്ള രീതിയിൽ പോവുകയായിരുന്ന ഗുഡ്സ് ഓട്ടോ കസ്റ്റഡിയിലെടുത്തു. ഡ്രൈവർ, ഗ്യാസ് ഏജൻസി ഉടമ എന്നിവർ ഇത്തരം നിയമലംഘനം ഇനി ആവർത്തിക്കില്ലെന്ന് രേഖാ മൂലം എഴുതി നൽകിയതിനാൽ താക്കിത് നൽകി വിട്ടയച്ചു.
പരിശോധനയിൽ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫിസറുടെ ചുമതല വഹിക്കുന്ന വടകര ടി എസ് ഒ . ടി.സി സജീവൻ , അസിസ്റ്റൻറ് താലൂക്ക് സപ്ലൈ ഓഫിസർ എസ്. മുരഹരക്കുറുപ്പ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ, കെ .സുരേഷ്, ബിനി ജി.എസ് , ജീവനക്കാരായ എ.കെ സിദ്ദീഖ് , കെ.പി ശ്രീജിത് കുമാർ . എന്നിവർ പങ്കെടുത്തു. പരിശോധന ഇനിയും തുടരുമെന്ന് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe