പാണ്ടിക്കോട്-ചെമ്പ്ര റോഡ് നിർമ്മാണത്തിലെ അനാസ്ഥക്കെതിരെ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം

news image
May 2, 2023, 7:25 am GMT+0000 payyolionline.in

പേരാമ്പ്ര: പേരാമ്പ്ര – ചെമ്പ്ര റോഡ് പാണ്ടിക്കോട് മുതൽ ചെമ്പ്ര പാലം വരെയുള്ള ഒരുവർഷമായി ഇഴഞ്ഞ് നീങ്ങുന്നറോഡിന്റെ പണി പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് പാണ്ടിക്കോട് മേഖല മുസ്‌ലിം ലീഗ് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു..ജലജീവൻ പദ്ധതി പ്രകാരം ഇരു ഭാഗത്തും റോഡ് വെട്ടിപ്പൊളിച്ചത് കൊണ്ട് പൊടിശല്യം കാരണം ജനങ്ങൾ ദുരിതംഅനുഭവിക്കുകയാണ്.

ഇതിനുൾപ്പടെപരിഹാരം കാണണമെന്ന്ആവശ്യപ്പെട്ട് കൊണ്ട്നടത്തിയ പ്രതിഷേധ സംഗമം ജില്ലാ സെക്രട്ടരിസി.പിഎ അസീസ് ഉൽഘാടനം ചെയ്തു. റഷീദ് പാണ്ടിക്കോട് അദ്ധ്യക്ഷത വഹിച്ചു.പുതുക്കുടി അബ്ദുറഹിമാൻ, ഇ.ഷാഹി, കെ.പി റസാഖ്, സി. അസൈനാർ, സഈദ്അയനിക്കൽ, ടി.കെ മൂസ്സ, എ.പി കുഞ്ഞമ്മദ്,പി.കെ. റസാഖ്,ടി.കെ അസൈനാർ, വി.മൂസ്സ,ടി. പി സലാം കെ.ആദിൽ പ്രസംഗിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe