പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിനുനേരെ ആക്രമണം

news image
Jan 17, 2023, 2:38 am GMT+0000 payyolionline.in

പാനൂർ (കണ്ണൂർ)∙ പാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.പി.ഹാഷിമിന് നേരെ ആക്രമണം. അണിയാരം വലിയാണ്ടി പീടികയിൽവച്ച് ഇരുമ്പുവടി കൊണ്ട് ആക്രമിക്കുകയായിരുന്നു. വീടിനു സമീപത്തെ കല്യാണ വീട്ടിൽനിന്ന് മടങ്ങുന്നതിനിടെ ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം.

കാലുകൾക്ക് പരുക്കേറ്റ ഹാഷിമിനെ തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. പാനൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമാണ് ഹാഷിം.

ഇന്നലെ പന്ന്യന്നൂർ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്തുവച്ച് ആർഎസ്എസ്–കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe