പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ഫ്ലാറ്റിൽ മരിച്ച നിലയിൽ

news image
Mar 11, 2024, 11:52 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീൻ മരിച്ച നിലയിൽ. ബാംഗ്ലൂരുവിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ്. കേസിലെ വിചാരണ നടപടികൾ നടക്കുകയാണ്. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യത്തിൻ്റെ പേരിൽ നവീൻ്റെ നേതൃത്വത്തിലുള്ള എട്ടംഗം സംഘമാണ് മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. 

2022  ആഗസ്റ്റ് 14ന് രാത്രിയാണ് ഷാജഹാന്‍ കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ട്  സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. കഴുത്തിലും കാലിനുമേറ്റ വെട്ടുകളെ തുടർന്നാണ് ഷാജഹാൻ കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. ശരീരത്തിലേറ്റ പത്ത് വെട്ടുകളിൽ 2 എണ്ണം ആഴത്തിലുള്ളതാണ്. കയ്യും കാലും അറ്റുതൂങ്ങിയ നിലയിലായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe