പാലക്കാട്‌ മണ്ണാർക്കാട് ആയുധം കാട്ടി യുവാവിനെ തട്ടിക്കൊണ്ടുപോയി

news image
Oct 24, 2022, 3:16 am GMT+0000 payyolionline.in

പാലക്കാട്‌: മണ്ണാർക്കാട് നിന്ന് യുവാവിനെ തട്ടിക്കൊണ്ട് പോയി.  മണ്ണാർക്കാട് തിരുവിഴാംകുന്ന് സ്വദേശി വട്ടത്തോടി വീട്ടിൽ നിയാസിനെ തട്ടിക്കൊണ്ടു പോയതായാണ് പരാതി. മണ്ണാർക്കാടിനടുത്ത് ചിറക്കൽപടിയിൽ വെച്ച് രണ്ട് കാറിൽ എത്തിയ സംഘം ബലമായി കൊണ്ടു പോയെന്നാണ്  ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനീഷ് പോലീസിനോട് പറഞ്ഞത്.

അക്രമി സംഘം ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് നിയാസിനെ കൊണ്ടുപോയത്. നിയാസും അനീഷും ബൈക്കിൽ ബൈക്കിൽ തച്ചമ്പാറ ഭാഗത്തേക്ക് പോവുകയായിരുന്നു. ഈ സമയത്താണ് കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞുനിർത്തിയത്.

ഇന്നലെ വൈകീട്ട് ഏഴു മണിയോടെയാണ് യുവാവിനെ തട്ടിക്കൊണ്ടുപോയത്. എന്നാൽ എന്താണ് ഇയാളെ തട്ടിക്കൊണ്ടുപോകാൻ കാരണമെന്ന് നിലവിൽ വ്യക്തമല്ല. മണ്ണാർക്കാട് പോലീസ് അന്വേഷണം തുടങ്ങി. നിയാസിന്റെ ഫോൺ കേന്ദ്രീകരിച്ചടക്കം പോലിസ് അന്വേഷണം നടത്തുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇന്ന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe