പാലിയേറ്റീവ് ദിനത്തിൽ കിടപ്പു രോഗികൾക്കായി പുറക്കാട് അകലാപ്പുഴയിൽ ബോട്ടുയാത്ര നടത്തി

news image
Jan 16, 2023, 3:57 am GMT+0000 payyolionline.in

പയ്യോളി : പാലിയേറ്റീവ് ദിനത്തിൽ കിടപ്പ് രോഗികൾക്ക് വേണ്ടി നടത്തിയ ബോട്ട് യാത്ര പുതിയ അനുഭവമായി.നട്ടെല്ലിന് ക്ഷതമേറ്റവരും ജന്മനാ വൈകല്ല്യമുള്ളവരുമായ 24 രോഗികളും അവരുടെ കൂട്ടിയിരുപ്പുകാരുമാണ് വളണ്ടിയർമാരോടൊപ്പം  പുറക്കാട് അകലാപ്പുഴയിലെ ബോട്ടുയാത്രക്കെത്തിയത്.

എടച്ചേരിയിൽ നടക്കുന്ന കിടപ്പു രോഗികളുടെ ചതുർദിന സംഗമത്തോടനുബന്ധിച്ചാണ് നട്ടെല്ലിന് ക്ഷതമേറ്റവരും ,ജന്മനാ വൈകല്ല്യമുള്ളവരുമായ 24 രോഗികളും അവരുടെ കൂട്ടിയിരിപ്പുകാരും വളണ്ടിയർമാരും ബോട്ടുയാത്രക്കെത്തിയത്. തിക്കോടി കല്ല കത്ത് ഡ്രൈവ് ഇൻ ബീച്ചിലെത്തിയ രോഗികളെ കോൽക്കളി സംഘവും നാട്ടുകാരും സ്വീകരിച്ചു.എടച്ചേരി പാലിയേറ്റീവും പയ്യോളി ശാന്തി പാലിയേറ്റവും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe