ദില്ലി: പോപ്പുലർ ഫ്രണ്ടിനെതിരെ വീണ്ടും നടപടി. 8 സംസ്ഥാനങ്ങളിൽ റെയ്ഡുകൾ പുരോഗമിക്കുകയാണ്. കർണാടക, അസം, യുപി, മഹാരാഷ്ട്ര, ദില്ലി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവിൽ റെയ്ഡുകൾ നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ പൊലീസ് സേനയുടെ നേതൃത്വത്തിലാണ് പരിശോധനകൾ. എൻഐഎ അല്ല റെയ്ഡ് നടത്തുന്നത് എന്ന് ദേശീയ അന്വേഷണ ഏജൻസി അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് നിരവധി പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മംഗളൂരുവിൽ നിന്ന് 10 പേരെയും ഉഡുപ്പിയിൽ നിന്ന് 3 പേരെയും കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. കർണാടകത്തിൽ ചാമരാജ്നഗർ, കൽബുർഗി എന്നിവിടങ്ങളിലും റെയ്ഡുകൾ പുരോഗമിക്കുകയാണ്.
പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; രാജ്യവ്യാപകമായി റെയ്ഡുകൾ, നിരവധി പേർ കസ്റ്റഡിയിൽ

Sep 27, 2022, 3:23 am GMT+0000
payyolionline.in
അച്ഛനേയും മകളയേും ആക്രമിച്ച കേസ്:അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനൻ മുഖ്യമന്ത്ര ..
കേന്ദ്രത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങൾ ജനങ്ങള്‍ ദുരിതത്തിലെന്ന് രാഹുല്‍ ഗാന് ..