പിടിയിലായ പ്രതികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്, പ്രതികൾ ഒരു കുടുംബത്തിലുള്ളവർ; കാരണം വ്യക്തമാക്കി പൊലീസ്

news image
Dec 1, 2023, 12:06 pm GMT+0000 payyolionline.in

കൊല്ലം: കൊല്ലത്തെ ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ പിടിയിലായ പ്രതികളുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. തമിഴ്നാട്ടിലെ തെങ്കാശിക്ക് സമീപം പുളിയറയിൽ നിന്നാണ് കേസിലെ 3 പ്രതികൾ പിടിയിലായതെന്നാണ് വിവരം. ഈ മൂന്ന് പേരും ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന.  ഒരു സ്ത്രീയും രണ്ട് പുരുഷൻമാരുമാണ് ഇപ്പോൾ പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. അച്ഛനുമായുള്ള സാമ്പത്തിക തർക്കമാണ് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോകാനുള്ളതിന്‍റെ കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇപ്പോൾ പിടിയിലായ 3 പേരും ചാത്തന്നൂർ സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. വരും മണിക്കൂറിൽ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് വ്യക്തമാകുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe