തിരുവനന്തപുരം: കോവളത്ത് വേദിയിൽ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന് മൈക്ക് പ്രശ്നം. സിപിഎം കോവളം ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം, സിപിഎം നിർമിച്ച 11വീടുകളുടെ താക്കോൽദാനം എന്നിവ കൈമാറുന്ന ചടങ്ങിലാണ് പിണറായിക്ക് മൈക്കിന് പ്രശ്നമുണ്ടായത്. പ്രസംഗം തുടങ്ങാനെത്തിയപ്പോഴായിരുന്നു മൈക്കിന്റെ ഉയരക്കൂടുതൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയത്. പ്രസംഗത്തിനായി സ്റ്റേജിലെത്തിയ മുഖ്യമന്ത്രി മൈക്ക് ഓപ്പറേറ്റമാരെ വേദിയിലേക്ക് വിളിക്കുകയായിരുന്നു. ഉടൻ ഓപ്പറേറ്റർ സ്റ്റേജിലെത്തി പ്രശ്നം പരിഹരിച്ചു. തുടർന്നാണ് മുഖ്യമന്ത്രി പ്രസംഗം തുടങ്ങിയത്.
പിണറായിക്ക് വീണ്ടും മൈക്ക് പ്രശ്നം; ഓപ്പറേറ്റരെ സ്റ്റേജിലേക്ക് വിളിച്ച് മുഖ്യമന്ത്രി, ശേഷം പ്രസംഗം തുടർന്നു
Sep 10, 2024, 1:34 pm GMT+0000
payyolionline.in
കാലിലെ ബാന്റേഡ് മകൻ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്; ..
എലിപ്പനി മരണം ഒഴിവാക്കാന്‍ ഡോക്സിസൈക്ലിന്‍ കഴിക്കണം; ജാഗ്രത തുടരണം: വീണാ ജോര് ..