പിണറായിയുടെ മണ്ഡലത്തിൽ സുധാകരന് ലീഡ്; അഭിമാന പോരാട്ടത്തിൽ യുഡിഎഫ് വിജയത്തിലേക്ക്

news image
Jun 4, 2024, 5:39 am GMT+0000 payyolionline.in

കണ്ണൂർ∙ കടുത്ത മത്സരം പ്രതീക്ഷിച്ച കണ്ണൂരിൽ എം.വി. ജയരാജനെതിരെ യുഡിഎഫ് സ്ഥാനാർഥി കെ.സുധാകരൻ വിജയത്തിലേക്ക്. സുധാകരന്റെ ഭൂരിപക്ഷം 10,000 കടന്നു. കേരളത്തിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കണ്ണൂരിലെ യുഡിഎഫ് വിജയത്തിൽ പല നേതാക്കൾക്കും സംശയമുണ്ടായിരുന്നു. കപ്പൽ തീരത്ത് അടുപ്പിക്കുമ്പോൾ കപ്പിത്താൻ തോൽക്കുന്നത് യുഡിഎഫിന് ചിന്തിക്കാൻ പോലും സാധിക്കുമായിരുന്നില്ല. കെപിസിസി അധ്യക്ഷനായ സുധാകരനെ സംബന്ധിച്ചും കണ്ണൂർ അഭിമാനപോരാട്ടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമടത്തും കെ.സുധാകരന് ലീഡുണ്ടെന്നാണ് വിവരം.

 

ഇത്തവണ മണ്ഡലം പിടിക്കാമെന്ന പ്രതീക്ഷയിലാണ് എം.വി. ജയരാജൻ കളത്തിലിറങ്ങിയത്. ഒരു കാലത്ത് സുധാകരന്റെ കടുത്ത അനുയായി ആയിരുന്ന ബിജെപി സ്ഥാനാർഥിയായ രഘുനാഥ് യുഡിഎഫ് വോട്ടുകളിൽ വിള്ളലുണ്ടാക്കുമെന്ന് കരുതിയിരുന്നെങ്കിലും അതുമുണ്ടായില്ല. സുധാകരനെ സംബന്ധിച്ച് കെപിസിസി അധ്യക്ഷസ്ഥാനത്തിന് ഇളക്കം തട്ടാത്ത ആശ്വാസ വിജയമായിരിക്കും കണ്ണൂരിലേത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe