പിണറായി സർക്കാരിന് തീവ്ര വലതുമുഖം, പിണറായിയുടെ ഊന്നുവടി ബിജെപി , വി ഡി സതീശൻ

news image
Jul 27, 2022, 12:04 pm IST payyolionline.in

തിരുവനന്തപുരം: പിണറായി വിജയൻ സർക്കാരിന്  തീവ്ര വലതുമുഖമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . ഇടതുപക്ഷ മുഖം പൂർണമായും നഷ്ടമായി. മോദി സർക്കാരിന്‍റെ അതേ തീവ്ര വലതുപക്ഷ നിലപാടാണ് ഇപ്പോൾ പിണറായി വിജയൻ സർക്കാരിന്‍റേതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. ഇക്കാര്യം ഞങ്ങളുടെ ബോധമാണ്. അതാണ് ചിന്തൻ ശിബരിത്തിൽ പറഞ്ഞത്. ഇടത് സർക്കാരിന്‍റെ ഈ മാറ്റത്തിൽ അസംതൃപ്തരായവർ ഇടത് മുന്നണിയിൽ ഉണ്ട്. ഇടത് സഹയാത്രികർ പോലും ഇത് വ്യക്തമാക്കുന്നുണ്ട്. മുഖ്യമന്ത്രി പുറത്തിറങ്ങിയാല്‍ ആളുകൾ കരുതൽ തടങ്കലിലാണ്. ഇതാണോ ഇടതുമുഖമെന്നും വി ഡി സതീശൻ ചോദിച്ചു.

യുഡിഎഫിന് സംഘടനാപരമായി ചില ദൗർബല്യങ്ങളുണ്ട്. അത് പരിഹരിക്കും. മുന്നണിയുടെ അടിത്തറ വിപുലീകരിക്കും. തുടർച്ചയായ രണ്ട് പരാജയങ്ങൾക്കുള്ള കാരണം പഠിച്ചുകൊണ്ടേയിരിക്കുകയാണ്. ഇക്കാര്യം തുറന്നു പറയുമ്പോൾ മുഖ്യമന്ത്രി എന്തിനാണ് പരിസഹിക്കുന്നത്ഇടതുമുന്നണിയിൽ നിന്ന് ഏതെങ്കിലും ഒരു പാർട്ടിയെ അടർത്തി മാറ്റുമെന്ന് പറഞ്ഞിട്ടില്ല. എന്നിട്ടും യു ഡി എഫ് അടിത്തറ വിപുലീകരിക്കാൻ പോകുകയാണെന്ന് പറയുമ്പോൾ മുഖ്യമന്ത്രി പരിഭ്രാന്തനാകുകയാണ്.

എന്തായാലും മുഖ്യമന്ത്രി ഇപ്പോൾ നിവർന്നു നിൽക്കുന്ന ഊന്നുവടി എന്തായാലും കോൺഗ്രസിനും യു ഡി എഫിനും വേണ്ട. അത് ബി ജെ പി നൽകിയതാണ്. കോൺഗ്രസ് വലതുപക്ഷമല്ല. നെഹ്റൂവിയൻ സോഷ്യലിസത്തിൽ വിശ്വസിക്കുന്ന പാർട്ടിയാണ് കോൺഗ്രസെന്നും വി ഡി സതീശൻ പറഞ്ഞു. എന്തായാലും ചിന്തൻ ശിബിരത്തെ കുറിച്ച് പഠിക്കാൻ ശ്രമിച്ചത് നല്ലകാര്യമെന്നും സതീശൻ കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe