പിന്‍വാതില്‍ വഴി വാക്‌സിന്‍: കൊയിലാണ്ടിയിൽ സൂപ്രണ്ടിനെ യൂത്ത് കോണ്‍ഗ്രസ് ഉപരോധിച്ചു

news image
Jul 24, 2021, 8:50 pm IST

കൊയിലാണ്ടി: കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ പിന്‍വാതിലിലൂടെ വാക്‌സിന്‍ നല്‍കി ജനങ്ങളെ വഞ്ചിക്കുകയാണെന്നാരോപിച്ച് യൂത്ത് കോണ്‍ഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രി സൂപ്രണ്ട് ഓഫിസ് ഉപരോധിച്ചു.

ഓണ്‍ലൈനായി നടത്തുന്ന റജിസ്‌ട്രേഷനില്‍ കൊയിലാണ്ടിയിലെ ആശുപത്രികളില്‍ സ്ലോട്ട് കാണിക്കാതിരിക്കുകയും എന്നാല്‍ ദിവസേന 200 ഓളം പേര്‍ ആശുപത്രിയില്‍ വാക്‌സിന്‍ എടുക്കുന്നത് ജനങ്ങളെ വഞ്ചിച്ച് പിന്‍വാതില്‍ വഴിയാണെന്നും, കൊയിലാണ്ടി താലൂക്ക് ആശുപത്രി പരിധിയില്‍ ഡി കാറ്റഗറിയിലായിരിക്കുമ്പോഴും വാക്‌സിന്‍ എടുക്കാനെത്തിയവര്‍ക്ക് മതിയായ സൗകര്യങ്ങള്‍ ഒരുക്കാതെ സൂപ്രണ്ട് അവധിയെടുത്ത് നിരുത്തര വാദപരമായി പെരുമാറുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ് പറഞ്ഞു. റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, ഷാനിഫ് വരകുന്ന്, സജിത് കാവുംവട്ടം, ജാസിം നടേരി എന്നിവര്‍ ഉപരോധ സമരത്തിന് നേതൃത്വം നല്‍കി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe