പി എസ് സി പ്ലസ് ടൂതല പരീക്ഷ ഓ​ഗസ്റ്റിൽ; കൺഫർമേഷൻ ജൂൺ 11 വരെ നൽകാം

news image
Sep 6, 2022, 6:30 pm GMT+0000 payyolionline.in

തിരുവനന്തപുരം:  ഓ​ഗസ്റ്റിൽ നടക്കുന്ന പ്ലസ്ടൂ തലം പ്രാഥമിക പരീക്ഷയുടെ കൺഫർമേഷൻ 2022 ജൂൺ 11നകം നൽകണം. തസ്തികകളുടെ പേരും വിശദമായ സിലബസ്സും വെബ്സൈറ്റിൽ ലഭ്യമാണ്. കൺഫർമേഷൻ‌ നൽകാത്തവർക്ക് പരീക്ഷ എഴുതാൻ അവസരമുണ്ടായിരിക്കുന്നതല്ല. അപേക്ഷിച്ച ഓരോ തസ്തികയ്ക്കും പരീക്ഷ എഴുതുമെന്ന് പ്രത്യേകം ഉറപ്പു നൽകണം. നിശ്ചിത ദിവസത്തിനകം ഉറപ്പു നൽകാത്തവരുടെ അപേക്ഷ നിരുപാധികം നിരസിക്കുന്നതാണ്. സ്ഥിരീകരണം നൽകുമ്പോൾ പരീക്ഷയുടെ മാധ്യമം മലയാളം/കന്നട/തമിഴ് എന്നിവയിൽ ഏതെന്ന് വ്യക്തമായി രേഖപ്പെടുത്തേണ്ടതാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe