പി. ചിദംബരത്തിന്റെയും മകന്റെയും വീടുകളിലും ഓഫിസുകളിലും സിബിഐ റെയ്‌‌ഡ്

news image
May 17, 2022, 9:56 am IST payyolionline.in

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വിവിധയിടങ്ങളിലെ വീടുകളിലും ഓഫിസുകളിലും സിബിഐ റെയ്‍ഡ്. ഡൽഹി, മുംബൈ ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ്. 2010– 2014 കാലയളലിലെ ഇടപാടുകളുടെ പേരിലാണ് നടപടി.

വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനു സിബിഐ കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്‍തിട്ടുണ്ട്. പി. ചിദംബരം ധനമന്ത്രിയായിരിക്കെ 305 കോടി രൂപയുടെ വിദേശ ഫണ്ട് സ്വീകരിച്ചതടക്കം നിരവധി കേസുകളിൽ കാർത്തി ചിദംബരത്തിനെതിരെ നിലവിൽ അന്വേഷണം നടക്കുന്നുണ്ട്.

Facebook Notice for EU! You need to login to view and post FB Comments!

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe