പി.സി.ജോര്‍ജിനെ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല, ഇത് നാടകം: സതീശൻ

news image
May 21, 2022, 3:07 pm IST payyolionline.in

കൊച്ചി : വര്‍ഗീയവിദ്വേഷം പരത്തുന്ന പി.സി.ജോര്‍ജിനെ തടയാന്‍ സര്‍ക്കാരിനാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം പി.സി.ജോര്‍ജിനെ നിയന്ത്രിക്കാനാകുന്നില്ല എന്നാണ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും അറസ്റ്റ് നാടകം നടത്താനുള്ള തിരക്കഥയാണ് സർക്കാരിന്റേതെന്നും സതീശൻ ആരോപിച്ചു.

 

‘വെളുപ്പിന് ജോർജിനെ അറസ്റ്റ് ചെയ്തെന്നു വരുത്തി തീർത്തു. അദ്ദേഹത്തിന്റെ മകനും സ്വന്തം കാറിൽ തിരുവനന്തപുരം വരെ സഞ്ചരിച്ചു. വഴിയിൽ സംഘപരിവാറിന്റെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി. കോടതിയിൽ എത്തിയപ്പോൾ പബ്ലിക് പ്രോസിക്യൂട്ടർ അപ്രത്യക്ഷനായി. എഫ്ഐആറിൽ കേസുമായി ബന്ധപ്പെട്ട് ഒന്നുമില്ലെന്ന് മജിസ്ട്രേറ്റ് തന്നെ പറഞ്ഞു.

എല്ലാം നാടകമായിരുന്നു. വിദ്വേഷപ്രസംഗം നടത്തരുതെന്ന് മജിസ്ട്രേറ്റ് താക്കീത് നൽകിയെങ്കിലും ജോർജ് അത് ആവർത്തിച്ചു. കഴിഞ്ഞ ദിവസം പൊലീസ് കോടതിയിൽ പറഞ്ഞത് പി.സി.ജോർജിനെ നിന്ത്രിക്കാൻ സർക്കാരിന് കഴിയുന്നില്ലെന്നാണ്. അതിനർഥം വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവരെ നിയന്ത്രിക്കാന്‍ സർക്കാരിന് കഴിയുന്നില്ലെന്നാണ്’– സതീശൻ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe