പുതിയ പാലം പ്രാരംഭ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നു; ദേശീയപാത മൂരാട് പാലത്തിൽ യാത്രാക്ലേശം രൂക്ഷം

news image
Sep 18, 2021, 10:13 pm IST
വടകര : ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന മൂരാട് പാലത്തിൽ യാത്രാക്ലേശം  രൂക്ഷമായി. പാലത്തിന്റ്റെ  തെക്കുഭാഗത്ത് ഒന്നര കിലോമീറ്ററോളം പിന്നിട്ട് ഇരിങ്ങൽ വരെയും മറുഭാഗത്ത് പാലോളിപ്പാലം വരെയുമാണ് വാഹനങ്ങളുടെ നീണ്ട നിര ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നത് കാരണം വളരെ പരിമിതമായ സ്ഥലം മാത്രമാണ് നിലവിൽ ലഭിക്കുന്നുള്ളൂ. ഇതുകാരണം പാലോളിപ്പാലം മുതൽ വാഹനങ്ങൾ മൂരാട് പാലം കഴിയുന്നത് വരെ ഇഴഞ്ഞാണ് നീങ്ങുന്നത്. ഇടുങ്ങിയ പാലത്തിന്റ്റെ ഉപരിതലം പൂർണമായും പൊട്ടിത്തകർന്നിരിക്കുകയാണ്. ഇതുകാരണം ഇരുഭാഗത്തേക്കുമുള്ള പാലം വഴി സഞ്ചരിക്കുന്ന വാഹനങ്ങളുടെ വേഗത കുറയുമ്പോൾ വൻ ഗതാഗതക്കുരുക്കാണ് പയ്യോളി ഭാഗത്തേക്കും വടകര ഭാഗത്തേക്കും നീളുന്നത്. അതേസമയം,
ദീർഘദൂര വാഹനങ്ങൾ മണിയൂർ വഴി തിരിച്ചുവിടാൻ വടകര, പയ്യോളി പരിധിയിലുള്ള പൊലീസ് അധികാരികൾ ശ്രമിക്കാത്തതിൽ പ്രതിഷേധം  ഉയർന്നു. പാലത്തിൽ  ഗതാഗതം നിയന്ത്രിക്കാൻ വേണ്ടത്ര ട്രാഫിക് പൊലീസ് ഇല്ലാത്തതും കാരണമാവുന്നു.

ദേശീയപാതയിൽ മൂരാട് പാലത്തിലുണ്ടായ ഗതാഗത കുരിക്കിൽപെട്ട ആംബുലൻസ്

രോഗികളെയും കൊണ്ടുപോകുന്ന ആംബുലൻസുകൾ കുരുക്കിൽപെട്ട് ഏറെ സമയം കഴിഞ്ഞാണ്  മറുഭാഗത്ത് എത്തുന്നത്. പലപ്പോഴും നാട്ടുകാരും വാഹനങ്ങളിലും ഉള്ളവരാണ് ആംബുലൻസുകളെ കടത്തിവിടാൻ സഹായിക്കുന്നത്. പുതിയ പാലം  പ്രാരംഭ പ്രവൃത്തികൾ ഇഴഞ്ഞുനീങ്ങുന്നത് കാരണം ഗതാഗതക്കുരുക്കിൽനിന്നുള്ള മോചനം  നീളും. മൂരാട്  പാലത്തിന്  ഇരു ഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്കിനെതിരെ വ്യാപക പ്രതിഷേധം.  പുതിയ പാലത്തിന്റെ നിർമാണവും  നിലവിലുള്ള പാലത്തിലെ കുണ്ടും കുഴികളും ആണ് ഗതാഗത തടസത്തിനു കാരണമാകുന്നത്. ഗതാഗതം സുഗമമാക്കാൻ ഫലപ്രദമായ നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാവില്ലെന്നും പരക്കെ പരാതി ഉയരുകയാണ് . കോവിഡ് മഹാമാരി മൂലം നഷ്ട്ടം സഹിച്ചു ബസ് സർവീസ് നടത്തുന്നവർക്ക് ഗതാഗത കുരുക്ക്  പ്രതിസന്ധിയിൽ എത്തിച്ചതായി താലൂക്ക് ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ  കമ്മിറ്റി പ്രസിഡണ്ട്  കെ കെ  ഗോപാലൻ നമ്പ്യാർ, സെക്രട്ടറി  കെ വിജയനും  പറഞ്ഞു. ഗതാഗത കുരുക്ക് അവസാനിപ്പിക്കാൻ സത്വര നടപടി സ്വീകരിച്ചില്ലെങ്കിൽ  സർവീസ്  നിർത്തിവയ്ക്കാൻ  ബസ് ഉടമകൾ തയ്യാറാവേണ്ടിവരുമെന്ന്  ഇരുവരും വ്യക്തമാക്കി. മൂരാട്  പാലത്തിന്  ഇരുഭാഗങ്ങളിലുമായി മണിക്കൂറുകളോളം നീണ്ടു നിലക്കുന്ന ഗതാഗത കുരുക്ക് അവസാനിപ്പിക്കണമെന്ന് ബ്ലോക്ക്  കോൺഗ്രസ് പ്രസിഡണ്ട് പുറന്തോടത്ത് സുകുമാരൻ, കേരള കോൺഗ്രസ്   (ജേക്കബ്) ജില്ലാ ജനറൽ സെക്രട്ടറി  പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe