പുതിയ പോലീസ് സ്റ്റേഷനുകള്‍ അനുവദിയ്ക്കുക: കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം

news image
May 5, 2023, 12:01 pm GMT+0000 payyolionline.in

 

കൊയിലാണ്ടി: വിസ്തൃതി കൂടിയ പരിധികളുള്ള വടകര, കൊയിലാണ്ടി, ബാലുശ്ശേരി, താമരശ്ശേരി, പേരാമ്പ്ര പോലീസ് സ്റ്റേഷനുകള്‍ വിഭജിച്ച് ആയഞ്ചേരി, ചേമഞ്ചേരി, നടുവണ്ണൂര്‍, അടിവാരം എന്നീ പോലീസ് സ്റ്റേഷനുകള്‍ അനുവദിക്കണമെന്ന് കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. തുറമുഖം,
ടൂറിസം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയിലെ പോലീസ് സംവിധാനത്തില്‍ കേരളാ പോലീസാണ് അഴിമതി കുറഞ്ഞ സേനയെന്നും കുറ്റാന്വേഷണരംഗത്ത് മികവ് തെളിയിച്ച പോലീസാണ് കേരളത്തിലേതെന്നും മന്ത്രി പറഞ്ഞു.


ജില്ലാ വൈസ് പ്രസിഡണ്ട് വി.യൂസഫ് അധ്യക്ഷനായി. അഡീഷനല്‍ എസ് പി. പി.എം.പ്രദീപ്, ഡി.വൈ.എസ്.പി.മാരായ വി.വി.ലതീഷ്, എം.സി.കുഞ്ഞിമോയിന്‍ കുട്ടി, പി.പ്രമോദ്, കെപി.ഒ.എ.സംസ്ഥാന ജോ.സെക്രട്ടറിമാരായ പി.പി.മഹേഷ്,രമേശന്‍, പി. വൈസ് പ്രസിഡണ്ട് പ്രേംജി.കെ.നായര്‍, കേരളാ പോലീസ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് അഭിജിത്ത് ജി.പി, കെ.പി.ഒ.എ സിറ്റി ജില്ലാ പ്രസിഡണ്ട് സി.ഷൈജു എന്നിവര്‍ പ്രസംഗിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ പി.ശ്രീജിത്ത് സ്വാഗതവും ജോ.കണ്‍വീനര്‍ സൂരജ്.എസ്.ആര്‍ നന്ദിയും പറഞ്ഞു. ജില്ലാ സെക്രട്ടറി എ.വിജയന്‍ പ്രവര്‍ത്തന റിപ്പോര്‍ടും ട്രഷറര്‍ വി.പി.ശിവദാസന്‍ വരവ് ചെലവ് കണക്കും ജോ.സെക്രട്ടറി പി.രാജീവന്‍ പ്രമേയങ്ങളും അവതരിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe