പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക്

news image
Feb 24, 2021, 3:55 pm IST

പുതുച്ചേരി: പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ തീരുമാനം. മുഖ്യമന്ത്രി നാരായണസാമിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ താഴെവീണതിന് പിന്നാലെയാണ് പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കേന്ദ്രമന്ത്രിസഭ അനുമതി നല്‍കിയത്.

പുതിയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രതിപക്ഷം താത്പര്യം അറിയിക്കാതിരുന്നതോടെയാണ് പുതുച്ചേരി രാഷ്ട്രപതി ഭരണത്തിലേക്ക് നീങ്ങിയത്. ഏപ്രില്‍-മേയ് മാസത്തിലായി നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത് വരെ പുതുച്ചേരിയില്‍ രാഷ്ട്രപതി ഭരണം തുടര്‍ന്നേക്കും.   കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരടക്കം ഭരണകക്ഷിയില്‍ നിന്ന് ആറ് എംഎല്‍എമാര്‍ രാജിവെച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായ നാരായണസാമി സര്‍ക്കാര്‍ രാജിവെച്ചത്.

ആറ് അംഗങ്ങള്‍ രാജിവെച്ചതോടെ കോണ്‍ഗ്രസ്-ഡിഎംകെ സഖ്യത്തില്‍ എംഎല്‍എമാരുടെ എണ്ണം 12 ആയി കുറഞ്ഞിരുന്നു. എന്‍.ആര്‍.കോണ്‍ഗ്രസ്-ബി.ജെ.പി. സഖ്യം നയിക്കുന്ന പ്രതിപക്ഷത്ത് 14 അംഗങ്ങളുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe