രാജ്യത്ത് പുതുതായി 9,119 പേർക്ക് കൂടി കോവിഡ്; 396 മരണം

news image
Nov 25, 2021, 11:10 am IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ 9,119 പേർക്ക് കൂടി രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചു. 3,45,35,763 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക് പ്രകാരം 396 പേരാണ് 24 മണിക്കൂറിൽ കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ എണ്ണം 4,6,66584 ആയി ഉയർന്നു.

 

 

കോവിഡ് ബാധിച്ച് 1,11,481 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 538 ദിവസത്തെ ഏറ്റവും കുറഞ്ഞ കണക്കാണിത്.

കഴിഞ്ഞ 47 ദിവസമായി ഇരുപതിനായിരത്തിൽ താഴെയാണ് ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകൾ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe