“പുതുവത്സര പെരുമ 2023” ; ന്യൂ ഇയർ ഉത്സവമാക്കി പെരുമ പയ്യോളി യുഎഇ കമ്മിറ്റി

news image
Jan 7, 2023, 3:35 am GMT+0000 payyolionline.in

 

പയ്യോളി :  “പുതുവത്സര പെരുമ 2023” എന്ന പേരിൽ പയ്യോളി മുനിസിപ്പാലിറ്റി, തുറയൂർ, തിക്കോടിപഞ്ചായത്തുകൾ ഉൾപ്പെടുന്ന പ്രവാസികളുടെ കൂട്ടായ്മയായ പെരുമ പയ്യോളി യുഎഇ കമ്മിറ്റി നടത്തിയ ന്യൂ ഇയർ ആഘോഷം ദുബായിൽ വെച്ചു നടന്നു. പുതുവത്സര തലേന്ന് ദുബായിലെ ക്രസന്റ് സ്കൂളിലെ ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന ആഘോഷ പരിപാടിയിൽ കേരളത്തിലെ പ്രശസ്ത ബാൻഡ് ആയ “സോളോ ഓഫ് ഫോക്ക് ” പ്രശസ്ത ഗായകൻ അതുലും ടീമും നയിച്ച നാടൻ പാട്ടുകൾ ഉൾപ്പെടെയുള്ള സംഗീത വിസ്മയം ഏറെ ആസ്വാദകരമായി.

 

ഡ്രീംസ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടന്ന സിനിമാറ്റിക്ക് ഡാൻസും, കുട്ടികളുടെ സിനിമാറ്റിക് ഡാൻസും കാണികൾക്ക് വേറിട്ട ഒരനുഭവം തന്നെയായിരുന്നു. യു എ ഈ യിലെ പൊതു വേദികളിൽ ശ്രദ്ധേയനായ വയലിനിസ്റ്റ് റിഹാൻ റിയാസിന്റെ പ്രകടനം എടുത്ത് പറയേണ്ടത് തന്നെയായിരുന്നു. ചടങ്ങിൽ പ്രോഗ്രാം ഡയറക്റ്റർ ഷാജി ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. പ്രവാസി എഴുത്തുകാരനായ ബഷീർ തിക്കോടി ആമുഖ പ്രഭാഷണം നടത്തി.

 

റേഡിയോ ഏഷ്യ ന്യൂസ് എഡിറ്റർ അനൂപ് കീച്ചേരി മുഖ്യ അതിഥി ആയിരുന്നു , അതുൽ, അനൂപ് കീചേരി എന്നിവർ സ്പോൺസർമാർക്കുള്ള ഉപഹാരവും കലാകാരൻന്മാർക്കുള്ള ഉപഹാരവും നൽകി. പ്രമോദ് തിക്കോടി, ബിജു തിക്കോടി, സതീഷ് പള്ളിക്കര, റിയാസ് കാട്ടടി, എ കെ അബ്ദുറഹ്മാൻ, ജ്യോതിഷ് ഇരിങ്ങൽ, മൊയ്തീൻ പട്ടായി, ഷഹനാസ് തിക്കോടി, ബഷീർ ഇശൽ, സുരേഷ് പള്ളിക്കര, സത്യൻ പള്ളിക്കര, കരീം വടക്കയിൽ, വേണു പുതുക്കുടി, ഇസ്മായിൽ മേലടി, അസീസ് ടി പി, ശ്രീജേഷ് കൊടക്കാട്, കനകൻ അയനിക്കാട്, നൗഷർ തിക്കോടി, പീതാംബരൻ, പ്രഭാകരൻ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി. സെക്രട്ടറി സുനിൽ പാറേമ്മൽ സ്വാഗതവും ട്രഷറർ ഷമീർ കാട്ടടി നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe