പുത്തൂര്‍ സബ് സ്റ്റേഷനിലെ മരങ്ങള്‍ പരിസരവാസികള്‍ക്ക് ഭീഷണിയാവുന്നു

news image
Oct 2, 2013, 10:38 am IST payyolionline.in

വടകര : പുത്തൂര്‍ 110 കെ.വി സബ്സ്റ്റേഷന്‍  ക്വര്‍ട്ടേഴ്സിലെ മരങ്ങള്‍ സമീപത്തെ വീടുകള്‍ക്കും റോഡിനും വഴിയാത്രക്കാര്‍ക്കും  ഭീഷണിയായി. ഒന്നര ഏക്കര്‍ സ്ഥലത്ത്  ഇരുപതോളം മരങ്ങളാണ് വീഴാന്‍ പാകത്തിലുള്ളത്. ആറു വീടുകള്‍ ക്വാര്‍ട്ടേഴ്സ് വളപ്പിനോട്‌ ചേര്‍ന്നുണ്ട്. ഇവിടങ്ങളിലേക്ക്  മരങ്ങള്‍ വീഴുമെന്ന സ്ഥിതിയാണിപ്പോള്‍.

ക്വാര്‍ട്ടേഴ്സ് വളപ്പിന് ചുറ്റും മതില്‍ പണിയുമ്പോള്‍ മരങ്ങള്‍ മുറിക്കുമെന്നാണ് അധികൃതര്‍ പറയുന്നത് എന്നാല്‍ ആവശ്യത്തിന് ഫണ്ട് ഇല്ലാത്തത് കൊണ്ട് കമ്പിവേലി മാത്രം പണിയേണ്ട തീരുമാനത്തിലാണ് വൈദ്യുതി ബോര്‍ഡ്. മതില്‍ നിര്‍മാണം നീണ്ടു പോയാല്‍ മരങ്ങള്‍ മുറിക്കുന്ന കാര്യത്തിലും താമസം വരും. ഇതിന് മുമ്പ് മരം മുറിക്കുന്ന കാര്യത്തില്‍ തീരുമാനമാകണമെന്നാണ് പരിസരവാസികള്‍ ആവശ്യപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe