പുറക്കാട് അകലാപുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

news image
Sep 25, 2022, 4:05 pm GMT+0000 payyolionline.in

പയ്യോളി :  പുറക്കാട് അകലാ പുഴയിൽ തോണി മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്നാസ് (21) ആണ് മരിച്ചത് . വൈകീട്ട് അഞ്ചരയോടെ ആണ് അപകടം. കൂടെയുണ്ടായിരുന്ന മൂന്ന് പേർ നീന്തി രക്ഷപ്പെട്ടു. നിയാസ്, ഷെഹീൻ , നിവേദ് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. കൊയിലാണ്ടിയിൽ നിന്നും അഗ്നി രക്ഷാ സേനയുടെ മുങ്ങൽ വിദഗ്ദരും, നാട്ടുകാരും ചേർന്ന് തെരച്ചിൽ നടത്തി. രാത്രിയോടെ മൃതദേഹം കണ്ടെത്തി കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിലെക്ക് മാറ്റി.പിതാവ് : അസൈനാര്‍.  മാതാവ് : സഫിയ. സഹോദരങ്ങൾ : അൽത്താഫ് , അസീഫ് .

 

അകലാപുഴയിൽ മരണപ്പെട്ട അഫ്നാസ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe