പുറക്കാട് മൂന്ന്‍ പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്‍റെ കടിയേറ്റു; വളര്‍ത്ത് മൃഗങ്ങളെയും കടിച്ചു

news image
May 31, 2021, 9:42 pm IST

തിക്കോടി: പുറക്കാട് മൂന്ന്‍ പേര്‍ക്ക് ഭ്രാന്തന്‍ കുറുക്കന്‍റെ കടിയേറ്റു.  ഇന്ന്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് മൂന്ന്‍ പേരെ കുറുക്കന്‍ കടിച്ചത്. പുറക്കാട് കൊപ്രകണ്ടത്തിന് സമീപം കാരപ്പള്ളി സിദ്ധാര്‍ത്ഥന്‍, കോട്ടത്താഴ മീനാക്ഷി, പുതുക്കുടി ലാലു എന്നിവരെയാണ് കുറുക്കന്‍ കടിച്ചത്. ഇവര്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഒരു നായയെയും പശുവിനെയും കുറുക്കന്‍ കടിച്ചിട്ടുണ്ട്. കുറുക്കനെ നാട്ടുകാര്‍ പിന്നീട് തല്ലിക്കൊന്നു.

 

 

 

 

.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe