അശരണര്‍ക്കുള്ള `മെഡിക്കല്‍ ബാങ്കി’നായി പുറക്കാട് പണംപയറ്റ് നടത്തി

news image
Jan 28, 2022, 11:07 am IST payyolionline.in

തിക്കോടി: മെഡിക്കല്‍ ബാങ്ക്  പുറക്കാട്  പണം പയറ്റ് നടത്തി. അശരണരും നിത്യരോഗികളുമായ സാധരണകാർക്ക് ജീവൻ രക്ഷാ മരുന്നുകൾ വിതരണം ചെയ്യാന്‍ വേണ്ടിയാണ്  പണം പയറ്റ് സംഘടിപ്പിച്ചത്.  ആവശ്യക്കാർ കൂടി വന്ന  സാഹചര്യത്തിലാണ്  ധനശേഖരണാർത്ഥം ‘പണം പയറ്റ്’ എന്ന ആശയം ബാങ്ക് പ്രസിഡന്റായ രാമചന്ദ്രൻ കയ്യണ്ടി അവതരിപ്പിച്ചത്.

 

 

 

 

കഴിഞ്ഞ ഒരു വർഷമായി പുറക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന മെഡിക്കൽ ബാങ്ക്   വഴി യുവാക്കളും വയോധികരും ഉൾപ്പെടെ നിരവധി പേര്‍ ആണ് മരുന്നിന് ആശ്രയിക്കുന്നത് . മരുന്ന് നൽകാനായി  ഓരോ മാസവും പുറക്കാട്ടെ സുമനുസ്സുകൾ സഹായിക്കുന്ന സാമ്പത്തികമാണ് ഇതിനായി ഉപയോഗിക്കുന്നത്. ജനുവരി 26 ന് നടന്ന സൗഹൃദ പയറ്റില്‍   നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളും അവരുടെ സാമ്പത്തിക സ്ഥിതിയനുസരിച്ച് പണം പയറ്റിൽ പങ്കാളികളായി.  ഗൂഗിൾ പേ വഴി വിദേശത്ത് നിന്നുള്ളവരും   പങ്കെടുത്തു. സംഘാടകർ ഒരുക്കിയ ചെറിയ ചായ സൽക്കാരവും മജീഷ് കാരയാടിന്റെ നേതൃത്വത്തിൽ നടന്ന നാടൻ പാട്ടുകളും  പണം പയറ്റിന്റെ നാട്ടു നൻമയ്ക്ക് മാറ്റുകൂട്ടി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe