പുറക്കാട് സ്വദേശിയായ യുവാവ് കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ മരണപെട്ടു

news image
Nov 26, 2013, 9:07 pm IST payyolionline.in

പയ്യോളി:   കുവൈറ്റിലുണ്ടായ വാഹനാപകടത്തില്‍ പുറക്കാട് സ്വദേശിയായ യുവാവ് മരിച്ചു. പുറക്കാട് തൈവളപ്പില്‍ ഇമ്പിച്ചിമമ്മുവിന്റെ മകന്‍  റഹൂഫ് (40) ആണ് മരണപെട്ടത്.  തിങ്കളാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്. പാലൂര്‍ ജുമാ അത്ത് പള്ളി മഹല് സെക്രട്ടറി എന്‍.കെ.മമ്മദിന്റെ മകള്‍ ജസീനയാണ് ഭാര്യ.  മകന്‍: തന്‍വീര്‍. മാതാവ് ആയിശു. സഹോദരങ്ങള്‍: റഷീദ്, റിയാസ്, മുഹമ്മദ്‌ റാഫി (മൂവരും ഖത്തര്‍), റജുല കബീര്‍ (നന്തി). സോഷ്യലിസ്റ്റ്‌ യുവ ജനത കൊയിലാണ്ടി മണ്ഡലം സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു.  മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe