പുറമേരിയില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

news image
Jan 14, 2022, 6:26 pm IST payyolionline.in

നാദാപുരം അമ്മയും മകനും വീടിന് സമീപത്തെ കുളത്തില്‍ മുങ്ങി മരിച്ചു. പുറമേരി കുളങ്ങര മഠത്തില്‍ സുജിത്തിന്റെ ഭാര്യ രൂപ (36), മകന്‍ ആദിദേവ് (7) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച്ച രണ്ടര മണിയോടെയാണ് കൊഴക്കന്നൂര് ക്ഷേത്ര പരിസരത്തെ കുളത്തില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെള്ളികുളങ്ങര മലബാര്‍ ഹോട്ടല്‍ ജീവനക്കാരനായ സുജിത്ത് വീട്ടില്‍ എത്തിയപ്പോള്‍ ഭാര്യയെ കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികളും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കുളത്തില്‍ പൊങ്ങിയ നിലയില്‍ കണ്ടെത്തിയത്. യുവതിയെയും, മകനെയും പുറത്തെടുത്ത് ഉടന്‍ തന്നെ നാദാപുരം ഗവ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe