മലപ്പുറം : പുലി റോഡിന് കുറുകെ ചാടിയതിനെത്തുടർന്ന് ബൈക്കിൽ നിന്ന് വീണ് യുവാവിന് പരിക്ക്. മണിമൂളി സ്വദേശി പന്താർ അസറി(32) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. മലപ്പുറം വഴിക്കടവ് നെല്ലിക്കുത്ത് – രണ്ടാംപാടം റോഡിലാണ് അപകടം നടന്നത്. അപ്രതീക്ഷിതമായി പുലിയെ കണ്ടതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിയുകയായിരുന്നു. തുടയ്ക്കും കാൽമുട്ടിനും കൈക്കുമാണ് പരിക്കേറ്റ അസർ ആശുപത്രിയിൽ ചികിത്സ തേടി.
