23
Monday
Nov 2020
Home > ആര്യകല്‍പ

പൃഥ്വിരാജിന് കൊവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരും

Tuesday 27 OCTOBER 2020

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് നെ?ഗറ്റീവായി. താരം തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം അറിയിച്ചത്. ഇന്ന് നടത്തിയ ആന്റിജന്‍ ടെസ്റ്റിലാണ് ഫലം നെ?ഗറ്റീവായതെന്ന് പൃഥ്വിരാജ് കുറിച്ചു. ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരുമെന്നും പൃഥ്വി അറിയിച്ചു. രോഗബാധിതനായ സമയത്ത് തനിക്ക് വേണ്ടി ശ്രദ്ധയും ഉത്കണ്ഠയും പ്രകടിപ്പിച്ച എല്ലാവര്‍ക്കും താരം നന്ദി പറയുകയും ചെയ്തു. ജന ഗണ മന എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടത്തിയ പരിശോധനയില്‍ ആയിരുന്നു പൃഥ്വിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ചിത്രീകരണം തുടങ്ങുന്നതിനു മുമ്പ് ടെസ്റ്റ് നടത്തുകയായിരുന്നു. സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. താനുമായി പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റ് ഉള്ളവര്‍ നിര്‍ദ്ദേശാനുസരണം ഐസൊലേഷനില്‍ പോകുകയോ ടെസ്റ്റ് നടത്തുകയോ ചെയ്യണമെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു.

ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്ന സുരാജ് വെഞ്ഞാറമൂട് അന്ന് തന്നെ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചിരുന്നു. ഷൂട്ടിങില്‍ പങ്കെടുത്ത എല്ലാവരും ക്വാറന്റീനിലാണുള്ളത്.

 

.

പൃഥ്വിരാജിന് കൊവിഡ് നെഗറ്റീവായി; ഒരാഴ്ച കൂടി ഐസൊലേഷനില്‍ തുടരും

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!