പെട്രോൾ – ഡീസൽ വില വർധന: പയ്യോളി- തിക്കോടി മേഖലയില്‍ മഹിളാ അസോസിയേഷൻ പ്രതിഷേധിച്ചു

news image
Jun 15, 2021, 10:43 am IST

പയ്യോളി : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ മേഖല കമ്മിറ്റികളിൽ പെട്രോൾ – ഡീസൽ വില വർധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധ സമരം നടത്തി.

നന്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി പോസ്റ്റോഫീസിന് മുമ്പിൽ നടത്തിയ സമരം ഏരിയ സെക്രട്ടറി പി കെ ഷീജ ഉദ്ഘാടനം ചെയ്തു. പി കെ സ്മിത  അധ്യക്ഷയായി. തിക്കോടി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി എഫ് സി ഐ ക്ക് മുമ്പിൽ നടത്തിയ സമരം  ടി ഷീബ ഉദ്ഘാടനം ചെയ്തു. ഡി ദീപ അധ്യക്ഷയായി.

 

 

പയ്യോളി സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പയ്യോളി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ പ്രതിഷേധ സമരം വി ടി ഉഷ ഉദ്ഘടനം ചെയ്തു.  ഉഷ സത്യൻ അധ്യക്ഷയായി.  പയ്യോളി നോർത്ത് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സമരം വി വി അനിത ഉദ്ഘടനം ചെയ്തു. സാവിത്രി അധ്യക്ഷയായി.

 

മൂടാടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂടാടി പോസ്റ്റാഫീസിന് മുമ്പിൽ നടത്തിയ സമരം വി കെ കമല ഉദ്ഘടനം ചെയ്തു. ലതഅധ്യക്ഷയായി. കോട്ടക്കലിൽ റീത്ത ഉദ്ഘടനം ചെയ്തു. ഉഷ വളപ്പിൽ അധ്യക്ഷയായി. തുറയൂരിൽ ശ്രുതി ഉദ്ഘടനം ചെയ്തു. ലീന അധ്യക്ഷയായി

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe