24
Tuesday
Nov 2020
Home > ആര്യകല്‍പ

പെരിയ: അഭിഭാഷകരുടെ വിമാനയാത്ര, ഹോട്ടല്‍ ചെലവുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി

Tuesday 27 OCTOBER 2020

 

തിരുവനന്തപുരം :പെരിയ ഇരട്ടക്കൊലപാതക കേസ് വാദിക്കാനെത്തിയ സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകനും ജൂനിയര്‍മാര്‍ക്കും വിമാനടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചതിനും മുന്‍കാല പ്രാബല്യത്തോടെ അനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവിറക്കി.
സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ മനീന്ദര്‍സിങും ജൂനിയര്‍മാരും കഴിഞ്ഞവര്‍ഷം
നവംബര്‍ 11ന് ഡല്‍ഹിയില്‍നിന്നു കേസിന്റെ കാര്യങ്ങള്‍ക്കായി കൊച്ചിയില്‍ എത്തിയതിനുള്ള ചെലവുകള്‍ക്കാണ് അനുമതി.

ബിസിനസ് ക്ലാസിലാണ് അഭിഭാഷകസംഘം സഞ്ചരിച്ചത്. കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള
പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു താമസം. പെരിയ കേസ് സിബിഐക്ക് വിടാതിരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ ചെലവാക്കിയത് 88 ലക്ഷം രൂപയാണ്. കേസ് സിബിഐക്കു വിട്ട ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെ ഡിവിഷന്‍ ബെഞ്ചില്‍ വാദിക്കാനാണു ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ എത്തിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ അപ്പീല്‍ തള്ളിയ ഡിവിഷന്‍ ബെഞ്ച്, സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ശരിവച്ചു.

2019 ഒക്ടോബറില്‍ 25 ലക്ഷവും, നവംബറില്‍ 21 ലക്ഷവും, ഡിസംബറില്‍ 42 ലക്ഷവുമാണ് അഭിഭാഷകര്‍ക്കും സഹായികള്‍ക്കുമായി നല്‍കിയത്. കേരള പൊലീസില്‍നിന്ന് കേസ് സിബിഐയിലെത്തിയാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ അന്വേഷണം ഉണ്ടാകുമെന്നതിനാലാണു ഡല്‍ഹിയില്‍നിന്ന് അഭിഭാഷകരെ എത്തിച്ചത്. കാസര്‍കോട്ടെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത്‌ലാലിനെയും 2019 ഫെബ്രുവരി 17നാണു വെട്ടിക്കൊന്നത്. സിപിഎം പ്രവര്‍ത്തകരാണു പ്രതിപ്പട്ടികയില്‍.

 

 

.

പെരിയ: അഭിഭാഷകരുടെ വിമാനയാത്ര, ഹോട്ടല്‍ ചെലവുകള്‍ക്ക് മുന്‍കാല പ്രാബല്യത്തോടെ അനുമതി

അഴിയൂര്‍ പഞ്ചായത്ത്‌ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം‍

Monday 23 NOVEMBER 2020

അഴിയൂര്‍ :  ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ് നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കണ്‍വീനര്‍ പാമ്പള്ളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷം വഹിച്ചു. പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍ ഹാരിസ് മുക്കാളി, പി.രാഘവന്‍ മാസ്റ്റര്‍, രാമത്ത് പുരുഷു, കെ പി .വിജയന്‍, കെ.പി.രവീന്ദ്രന്‍, പി.ബാബുരാജ് (വാര്‍ഡ് സ്ഥാനാര്‍ത്ഥി), എന്നിവര്‍ ചടങ്ങില്‍   പ്രസംഗിച്ചു. മുഹമ്മദ് പാണത്തോടി(ചെയര്‍), പുരുഷു രാമത്ത്(കണ്‍) പി.പി.ഭാസ്‌കരന്‍(ട്രഷ) എന്നിവര്‍ ഭാരവാഹികളായി.

 

 

.

ആവിക്കര വാര്‍ഡില്‍ ജനകീയ മുന്നണി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ യു ഡി എഫ്നിയോജക മണ്ഡലം ചെയര്‍മാന്‍ കോട്ടയില്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

 

 

 

 

 

error: Content is protected !!