പെരിയ കേന്ദ്രസർവ്വകലാശാലയിലെ ലൈം​ഗികാതിക്രമം; അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസ്

news image
Dec 8, 2023, 6:22 am GMT+0000 payyolionline.in

ദില്ലി: കാസർകോഡ് പെരിയ കേന്ദ്രസർവകലാശാലയിലെ വിദ്യാർത്ഥിനിക്ക് നേരെയുണ്ടായ ലൈം​ഗിക അതിക്രമ പരാതിയിൽ അസിസ്റ്റന്റ് പ്രൊഫസർക്കെതിരെ കേസെടുത്ത് ബേക്കൽ പൊലീസ്. ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഇഫ്തിഖര്‍ അഹമ്മദിനെതിരെയാണ്‌ ബേക്കൽ പൊലീസ് കേസെടുത്തത്. സംഭവത്തിൽ അധ്യാപകനെ സർവ്വകലാശാല നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.

അധ്യാപകനെതിരെ വിദ്യാര്‍ഥികള്‍ ലൈംഗികാതിക്രമ പരാതി നൽകിയതിനെ തുടർന്നാണ് ഡോ. ഇഫ്തികാര്‍ അഹമ്മദിനെ വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. കെ സി ബൈജു സസ്പെന്റ് ചെയ്തതിരുന്നു. പരീക്ഷയ്ക്കിടെ തല കറങ്ങി വീണ വിദ്യാര്‍ഥിനിയോട് ഉള്‍പ്പെടെ ഡോ. ഇഫ്തികാര്‍ അഹമ്മദ് ലൈംഗികാതിക്രമം കാട്ടിയെന്നാണ് പരാതിയിലുള്ളത്. എംഎ ഇംഗ്ലിഷ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് സർവ്വകലാശാല ആഭ്യന്തര പരാതി പരിഹാര കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ സസ്പെൻഷൻ ഉണ്ടായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe