പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി

news image
Nov 14, 2023, 12:10 pm GMT+0000 payyolionline.in

ഷാർജ: പെരുമ & ടി എം ജി കപ്പ് സീസൺ -1 ഓർമ്മ ദുബായ് ജേതാക്കളായി. യു.എ.ഇയിലെ അറിയപ്പെടുന്ന സംഘടനയായ പെരുമ യു. എ. ഇ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രഥമ സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ആയ പെരുമ & ടി എം ജി കപ്പ് ഓർമ്മയാണ് ദുബായ് ജേതാക്കളായത്. 12 ന് ദുബായ് ഖിസൈസ് ലെ അമിറ്റി ഫുട്ബോൾ ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ മത്സരത്തിൽ 18 ടീം അംഗങ്ങൾ പങ്കെടുക്കുകയും, ഫിഫ റഫറി ആയ അഹമ്മദ് മുഹമ്മദ് വേൾഡ് ഗമായിൽ ഫുട്ബോൾ മേള ഉദ്ഘാടനവും ചെയ്തു. ഗ്രീസ് ഫുട്ബോൾ ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ ആയ കോൺസ്റ്റന്റ് റിനോസ് ടൗസാനിസ്, ബ്രസീൽ ഫുട്ബോൾ കോച്ച് ആയ മാർസിലോ ട്രോയിസി, യുഎഇയിലെ പ്രമുഖ സാമൂഹ്യപ്രവർത്തകനും ബിസിനസ്കാനുമായ തമീം പുറക്കാട്, ബിജു പണ്ടാരപറമ്പിൽ, നസീർ കേളോത്ത് എന്നിവർ സംബന്ധിച്ചു. ജേതാകൾക്കുള്ള കപ്പ് മെയിൻ സ്പോൺസറും ടിഎംജി ഗ്രൂപ്പ്‌ എം ഡിയുമായ തമീം പുറക്കാട് കൈമാറി റണ്ണറപ്പായ ടീമിനുള്ള കപ്പ് സമാൻ (ഉർബാൻ ഗ്രൂപ്പ്‌ എംഡി) കൈമാറി. ചടങ്ങിൽ പ്രസിഡന്റ്‌ സാജിദ് പുറത്തൂട്ട്, ആക്ടിങ് സെക്രട്ടറി റമീസ് പയ്യോളി, ട്രഷറർ മൊയ്‌ദീൻ പട്ടായി, സതീഷ് പള്ളിക്കര, നൗഷർ, ഷാമിൽ മൊയ്‌ദീൻ, കനകൻ, വേണു, സുരേഷ് പള്ളിക്കര, റയീസ് പയ്യോളി, നജീബ്, ഷാജി ഇരിങ്ങൽ, ഫൈസൽ മേലടി, എന്നിവർ സന്നിഹിതരാവുകയും,  പ്രൌഡ ഗംഭീരമായ ഈയൊരു മേള പെരുമയുടെ പേരിനും, പെരുമയ്ക്കും മാറ്റേകി.

 

 

 

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe