കൊയിലാണ്ടി: മഴക്കാലത്ത് വെള്ളക്കെട്ട് കൊണ്ട് ദുരിതം അനുഭവിക്കുന്ന പെരുവട്ടൂർ എൽ. പി സ്കൂൾ റോഡിൽ 250 മീറ്റർ നീളത്തിൽ ഡ്രൈനേജ് നിർമ്മിച്ചു സ്ലാബ് ചെയ്ത്, റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിക്കാൻ എം. പി ഫണ്ടിൽ നിന്നും അനുവദിച്ച 30 ലക്ഷം രൂപയുടെ പ്രവർത്തി ഉദ്ഘാടനം കെ. മുരളീധരൻ എം. പി നിർവഹിച്ചു.
വാർഡ് കൗൺസിലർ ജിഷ പുതിയേടത്ത് സ്വാഗതം പറഞ്ഞ ചടങ്ങിൽ നഗര സഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ അഡ്വ. സത്യൻ, കൗൺസിലർമാരായ രത്നവല്ലിടീച്ചർ, വത്സരാജ് കേളോത്, രജീഷ് വെങ്ങളത്ത്കണ്ടി, മുൻ കൗൺസിലർമാരായ വി. ടി സുരേന്ദ്രൻ, സിബിൻ കണ്ടത്തനാരി, ജെ. വി അബൂബക്കർ, ചന്ദ്രൻ പൂതക്കുറ്റി, സിറാജ് ഇയ്യഞ്ചേരി, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കെ. ബാലകൃഷ്ണൻ പൂതക്കുറ്റി ചടങ്ങിൽ നന്ദി പറഞ്ഞു.