28
Wednesday
Oct 2020
Home > ആര്യകല്‍പ

പൊസിറ്റിവിറ്റി റേറ്റ് 17.31 ആയി ഉയർന്നു: സംസ്ഥാനത്ത് ഇന്ന് പരിശോധിച്ചത് 52,067 സാംപിളുകൾ

Saturday 17 OCTOBER 2020

തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡി പൊസിറ്റിവിറ്റി റേറ്റ് വീണ്ടും ഉയർന്നു. 17.31 ആണ് ഇന്നത്തെ കൊവിഡ് പൊസിറ്റിവിറ്റി റേറ്റ്. 52,067 സ്രവസാംപിളുകൾ പരിശോധിച്ചപ്പോൾ 9016 പേര്‍ക്ക് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചു.  കൊവിഡ് ചികിത്സയിലുണ്ടായിരുന്ന 7991 പേര്‍ രോഗമുക്തി നേടി. നിലവിൽ ചികിത്സയിലുള്ളത് 96,004 പേരാണ്. ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം 2,36,989 ആയി.

 

കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് 52,067 സാമ്പിളുകൾ പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 38,80,795 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 14.05 ആയിരുന്നു ഒക്ടോബറിലെ 16-ലെ ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ്.

ശ്രീനാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടം; എംഎല്‍എ ശിലാസ്ഥാപനം നടത്തി‍

Tuesday 27 OCTOBER 2020

പയ്യോളി: നഗരസഭയിലെ മേലടി ശ്രീ നാരായണ ഭജനമഠം ഗവ: യു പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. കെ ദാസൻ എം എൽ എ യുടെ 2018-19 വർഷത്തെ ആസ്തിവികസനനിധിയിൽ നിന്നും 90ലക്ഷംരൂപചെലവഴിച്ചാണ് കെട്ടിടംനിർമ്മിക്കുന്നത്. കെ ദാസൻ എം എൽ എ ശിലാസ്ഥാപനം നിർവ്വഹിച്ചു. നഗരസഭ ചെയർപേഴ്സൺ വി ടി ഉഷ അധ്യക്ഷയായി.
വൈസ് ചെയർമാൻ കെ വി ചന്ദ്രൻ ,വിദ്യാഭ്യാസസ്ഥിരം സമിതി ചെയർപേഴ്സൺ ഉഷ വളപ്പിൽ, യു പി ഫിറോസ്, ടി പി വിജയി, കെ കെ പ്രേമൻ, എസ് എം സി ചെയർമാൻ ബിജു, പി എം ഹരിദാസൻ , വളപ്പിൽ വിനായകൻ, സദക്കത്തുള്ള കോട്ടയ്ക്കൽ, സി കെ ഗോപാലൻ, ടി പി ലത്തീഫ് എന്നിവർ സംസാരിച്ചു.
പ്രധാനാദ്ധ്യാപകൻ കെ പി ചന്ദ്രൻ സ്വാഗതവും പി ടി എ പ്രസിഡന്റ്
ഇ വി സാജിദ് നന്ദിയും പറഞ്ഞു.

മേലടി ശ്രീനാരായണ ഭജനമഠം ഗവ:യു പി സ്കൂളിന്റെ കെട്ടിട നിർമ്മാണ ശിലാസ്ഥാപനം കെ ദാസൻ എം എൽ എ നിർവ്വഹിക്കുന്നു

 

error: Content is protected !!