പെൺകുട്ടികളെ ഗോവയിലേക്ക് കടത്താൻ ശ്രമിച്ചു ; കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ​ഗോവയിലേക്ക്

news image
Jan 28, 2022, 11:38 am IST payyolionline.in

കോഴിക്കോട് : കോഴിക്കോട് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികളെ കാണാതായ സംഭവത്തിൽ അന്വേഷണം ​ഗോവയിലേക്ക്. പെൺകുട്ടികളെ ​ഗോവയിലേക്ക് കടത്താൻ ശ്രമിച്ചുവെന്ന് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ പറഞ്ഞു. കുട്ടികൾക്ക് കേരളം വിടാൻ പണം ​ഗൂ​ഗിൾ പേ വഴി പണം നൽകിയതായി കണ്ടെത്തിയിട്ടുണ്ട്.

 

 

കേസിൽ ലഹരി ഉൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടക്കേണ്ടി ഇരിക്കുന്നുവെന്നും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷനർ കെ സുദർശനൻ പറഞ്ഞു. നേരത്തെ കാണാതായ ഒരു പെൺകുട്ടിയെ കൂടി പോലീസ് കണ്ടെത്തിയിരുന്നു. ബം​ഗളൂരുവിൽ വച്ചാണ് പതിനാറുകാരിയെ പോലീസ് കണ്ടെത്തിയത്. ഇനി നാല് കുട്ടികളെ കുടി കിട്ടാനുണ്ട്. കുട്ടികൾ കടന്ന സംഭവത്തിൽ പോലീസിന് കൂടുതൽ സൂചനകൾ ലഭിച്ചിട്ടുണ്ട്. പെൺകുട്ടികളെ കൊണ്ടുപോയതിന് പിന്നിൽ വലിയ സംഘമാണെയെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇന്നലെയാണ് കോഴിക്കോട് വെള്ളിമാടുകുന്നുള്ള ചില്‍ഡ്രന്‍ല് ഹോമില്‍ നിന്ന് പെണ്‍കുട്ടികള്‍ രക്ഷപെട്ടത്. സഹോദരിമാര്‍ ഉള്‍പ്പെടെ ആറുപേരാണ് കൂട്ടത്തിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ ഇന്നലെ തന്നെ പോലീസ് കണ്ടെത്തിയിരുന്നു. ബം​ഗളൂരുവിൽ നിന്ന് തന്നെയാണ് ആദ്യത്തെ പെൺകുട്ടിയേയും പോലീസ് കണ്ടെത്തിയത്. ബംഗളൂരുവിലെ മടിവാളയില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കണ്ടെത്തിയ മറ്റ് അഞ്ച് പേര്‍ ഓടിരക്ഷപെട്ടിരുന്നു. കുട്ടികള്‍ ട്രെയിന്‍ മാര്‍ഗം ബംഗളൂരുവില്‍ എത്തുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. തുടര്‍ന്ന് മടിവാളയില്‍ എത്തിയ കുട്ടികള്‍ മലയാളികള്‍ നടത്തുന്ന ഒരു ഹോട്ടലില്‍ മുറിയെടുക്കാന്‍ ശ്രമിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ കുട്ടികളോട് തിരിച്ചറിയല്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ആവശ്യപ്പെട്ടു.

രേഖകളില്ലാത്തതിനെ തുടര്‍ന്ന് രക്ഷപെടാന്‍ ശ്രമിച്ചതോടെ ഹോട്ടല്‍ ജീവനക്കാര്‍ തടയുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. ഇവരില്‍ ഒരാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചെങ്കിലും മറ്റ് അഞ്ച് കുട്ടികളും ഓടിരക്ഷപെട്ടു. പെണ്‍കുട്ടികള്‍ക്ക് ബംഗളൂരുവില്‍ എത്താന്‍ മറ്റാരുടെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe